Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര: 'കോണ്‍ഗ്രസിന് മരണ സമയമായി',രൂക്ഷ വിമര്‍ശനവുമായി ആംആദ്മി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി നേതാവ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെങ്കില്‍ അവര്‍ മരിക്കുന്നതാണ് നല്ലതെന്ന് എഎപി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ പറഞ്ഞു.

soniacongress

ലോക്സഭ തിരഞ്ഞെടുപ്പില്‍ അവര്‍ അനാവശ്യ വാശി പുലര്‍ത്തി സഖ്യസാധ്യതകള്‍ കളഞ്ഞ് കുളിച്ചു. സഖ്യത്തിനില്ലെന്ന ദാര്‍ഷ്ട്യം തുടര്‍ന്നതോടെ ബിജെപി സീറ്റുകള്‍ തൂത്തുവാരി. ഇപ്പോള്‍ ദാ വീണ്ടും മഹാരാഷ്ട്രയില്‍ ബിജെപിക്ക് അവസരം ഒരുക്കുകയാണ്. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാകും, പ്രീതി ശര്‍മ്മ ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശരദ് പവാറിന്‍റെ എന്‍സിപിയിലേക്ക് പോകണം. കോണ്‍ഗ്രസ് ശരിക്കും ഇല്ലാതാകേണ്ട സമയമായി, പ്രീതി ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം.എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സോണിയാ ഗാന്ധിക്ക് മുന്‍പില്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കുന്നതിനോട് രാഹുല്‍ ഗാന്ധിക്കോ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കോ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ 20 വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം ഉണ്ടാകാത്തതോടെ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ സുപ്രീം കോടതിയിലേക്ക് പോകുമെന്ന് ശിവസേന വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടണമെന്ന ശിവസേന നിര്‍ബന്ധം പിടിച്ചതോടെയാണ് മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരണം എങ്ങുമെത്താതെ വഴിമുട്ടിയത്. മുഖ്യമന്ത്രി പദത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്നായിരുന്നു ബിജെപിയും നിലപാട് എടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+