കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു; അപലപിച്ച് മുസ്ലിം ലീഗ്, പുതുക്കിപ്പണിയണം

Google Oneindia Malayalam News

ദില്ലി: പാകിസ്താനിലെ ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അപലപിച്ചു. പാകിസ്താനില്‍ ഹിന്ദു ന്യൂനപക്ഷത്തെ അടിച്ചമര്‍ത്തുകയാണ് എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഇത്തരം ഹീന കൃത്യങ്ങള്‍ എന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫസര്‍ കെഎം കാദര്‍ മൊയ്തീന്‍ പ്രസ്താവിച്ചു. പാകിസ്താനില്‍ നിന്ന് പീഡനം സഹിക്കവയ്യാതെ ഇന്ത്യയില്‍ അഭയം ചോദിച്ചെത്തുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടിയാണ് സിഎഎ നടപ്പാക്കിയതെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

m

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഭൂരിപക്ഷത്തിനുണ്ട് എന്ന് പാകിസ്താനിലെ മുസ്ലിങ്ങള്‍ ഓര്‍ക്കണമെന്ന് കാദന്‍ മൊയ്തീന്‍ പറഞ്ഞു. ഖുര്‍ആനും പ്രവാചക വചനങ്ങളും അതാണ് പഠിപ്പിച്ചത്. മറ്റു മതസ്ഥരുമായി കലഹിക്കുന്നതിനെ ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. ക്ഷേത്രം തകര്‍ത്ത നടപടിയെ അപലപിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പാകിസ്താന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. തകര്‍ത്ത ക്ഷേത്രം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ വേഗത്തില്‍ ശ്രമിക്കണം. പുതിയ ക്ഷേത്രം നിര്‍മിച്ച് ഹിന്ദുക്കള്‍ക്ക് കൈമാറണം. ഇന്ത്യയില്‍ 1991 നിലവില്‍ വന്ന ആരാധനാലയ സംരക്ഷണം നിയമത്തിന്റെ മാതൃകയില്‍ പുതിയ നിയമം നടപ്പാക്കാന്‍ പാകിസ്താന്‍ ഭരണകൂടം തയ്യാറാകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും: ഹസന്‍ മാറില്ല, എംപിമാര്‍ മല്‍സരിക്കില്ലനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും: ഹസന്‍ മാറില്ല, എംപിമാര്‍ മല്‍സരിക്കില്ല

കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്താനില്‍ ക്ഷേത്രം തകര്‍ത്ത് അഗ്നിക്കിരയാക്കിയത്. ക്ഷേത്ര പുനര്‍ നിര്‍മാണം നടക്കുന്നതിനിടെ സംഘടിച്ചെത്തിയവരാണ് അക്രമം നടത്തിയത്. ഇതിനെതിരെ ഇന്ത്യ രംഗത്തുവന്നിരുന്നു. 26 പേരെ പാകിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്ലാമാബാദില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ആഴ്ചകള്‍ പിന്നിടവെയാണ് പെഷാവറിനടുത്ത് ക്ഷേത്രം തകര്‍ക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

English summary
IUML Condemns attack on Hindu Temple in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X