കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിക്കും?മുസ്ലീം ലീഗ് ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചെന്നൈയില്‍

ഖാദര്‍ മൊയ്തീനെ പുതിയ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കാനാണ് സാധ്യത. ദേശീയ ട്രഷററായ പികെ കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തേക്കും.

Google Oneindia Malayalam News

ചെന്നൈ: മുസ്ലീം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഫെബ്രുവരി 26 ഞായറാഴ്ച ചെന്നൈയില്‍ ചേരും. പാര്‍ട്ടിയുടെ പുതിയ ദേശീയ പ്രസിഡന്റിനെ ഈ യോഗത്തില്‍ തിരഞ്ഞെടുക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയും ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കുമെന്നാണ് സൂചന.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഖാദര്‍ മൊയ്തീനെ പുതിയ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കാനാണ് സാധ്യത. ദേശീയ ട്രഷററായ പികെ കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തേക്കും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചാവും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.

നിലവില്‍ വേങ്ങര എംഎല്‍എയും നിയമസഭാ കക്ഷി നേതാവുമായി പികെ കുഞ്ഞാലിക്കുട്ടിയെ തന്നെ മലപ്പുറത്ത് മത്സരിപ്പിക്കാനാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. മത്സരിക്കാന്‍ തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്തരിച്ച എംപി ഇ അഹമ്മദിന്റെ മകള്‍ ഫൗസിയ ഷെര്‍സാദിനെ മത്സരിപ്പിക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു.

ദേശീയ പ്രസിഡന്റ്...

ദേശീയ പ്രസിഡന്റ്...

മുസ്ലീം ലീഗിന്റെ തമിഴ്‌നാട്ടിലെ മുതിര്‍ന്ന നേതാവായ ഖാദര്‍ മൊയ്തീനെ പുതിയ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ സാധ്യതയില്ല. ജനറല്‍ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെയും തിരഞ്ഞെടുത്തേക്കും. ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ ആശയക്കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ട്, എന്നാല്‍ മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതാണ് യോഗത്തിലെ മുഖ്യ അജന്‍ഡയെന്നാണ് സൂചന.

കുഞ്ഞാലിക്കുട്ടി മത്സരിക്കും?

കുഞ്ഞാലിക്കുട്ടി മത്സരിക്കും?

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണമെന്നത് സംബന്ധിച്ച ആശയക്കുഴപ്പം പാര്‍ട്ടിയില്‍ തുടരുകയാണ്. മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് പികെ കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സാധ്യത കുഞ്ഞാലിക്കുട്ടിക്ക്...

സാധ്യത കുഞ്ഞാലിക്കുട്ടിക്ക്...

അന്തരിച്ച എംപി ഇ അഹമ്മദിന്റെ മകള്‍ ഫൗസിയ ഷെര്‍സാദിനെ മത്സരിപ്പിക്കണമെന്നാണ് കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്ന് ഫൗസിയ പാര്‍ട്ടിയെ അറിയിച്ചതായും സൂചനയുണ്ട്. അങ്ങനെയാണെങ്കില്‍ പികെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി എക്‌സിക്യൂട്ടീവ് യോഗം പ്രഖ്യാപിച്ചേക്കും.

ആരെ മത്സരിപ്പിക്കും...

ആരെ മത്സരിപ്പിക്കും...

പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കുകയാണെങ്കില്‍ ഒഴിവു വരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണമെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട അബ്ദുറഹിമാന്‍ രണ്ടത്താണി, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് തുടങ്ങിയവരുടെ പേരുകളാണ് വേങ്ങരയിലേക്ക് പരിഗണിക്കുക.

പൊതുസ്വതന്ത്രനെ മത്സരിപ്പിച്ചേക്കും?

പൊതുസ്വതന്ത്രനെ മത്സരിപ്പിച്ചേക്കും?

മുസ്ലീം ലീഗിന്റെ കോട്ടയായ മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് ഇടതുമുന്നണിയുടെയും കണക്കുക്കൂട്ടല്‍. അങ്ങനെയാണെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. സംവിധായകനായ കമല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മങ്കടയില്‍ നിന്ന് മത്സരിച്ച് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട ടികെ റഷീദലി എന്നിവരെ കളത്തിലിറക്കാനാണ് ഇടതുമുന്നണി ആലോചിക്കുന്നത്.

English summary
iuml national executive meeting in chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X