കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്ത്രധാരണത്തില്‍ അമ്പരിപ്പിച്ച് ഇവാന്‍ക, ചുവപ്പും നീലയും ചേര്‍ന്ന വസ്ത്രത്തിന്റെ വില ഞെട്ടിക്കും!!

Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇത്തവണ ഭാര്യ മെലാനിയ മാത്രമല്ല, മകള്‍ ഇവാന്‍കയും മരുമകന്‍ ജാരഡ് കുഷ്‌നറും ഉണ്ടായിരുന്നു. ഇന്ത്യയിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ഇവാന്‍ക അണിഞ്ഞ വസ്ത്രം മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഈ വസ്ത്രത്തെ കുറിച്ചാണ് ചര്‍ച്ച. ചുവപ്പും നീലയും ചേര്‍ന്ന വസ്ത്രം നേരത്തെ ഇവാന്‍ക അര്‍ജന്റീന സന്ദര്‍ശനത്തില്‍ ധരിച്ചിരുന്നു. ഇതിന്റെ വിലയും ഒരല്‍പ്പം കൂടുതലാണ്. 1.7 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില.

1

ഇവാന്‍കയുടെ വസ്ത്രധാരണം ട്രംപിന്റെ പല വിദേശ യാത്രകളിലും മാധ്യമ ശ്രദ്ധ നേടിയതാണ്. ബേബി ബ്ലൂവും ചുവപ്പും ചേര്‍ന്ന റെഡ് മിഡി ഫ്‌ളോറലാണ് ഇവാന്‍ക ധരിച്ചത്. പ്രമുഖ വസ്ത്രധാരണ ബ്രാന്‍ഡായ പ്രൊയെന്‍സ സ്‌കൂളറാണ് ഈ വസ്ത്രം വിപണിയില്‍ ഇറക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ഇവാന്‍ക ഒരേ വസ്ത്രം ഇന്ത്യയിലും അണിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതിന് ആഗോള തലത്തിലെ വസ്ത്രധാരണ ട്രെന്‍ഡാണ് കാരണം എന്ന് പറയേണ്ടി വരും.

ഇവാന്‍ക പ്രമുഖ ലൈഫ്‌സ്റ്റെല്‍ ബ്രാന്‍ഡ് നിക്ഷേപകയായത് കൊണ്ട് വസ്ത്രധാരണത്തില്‍ വലിയ ശ്രദ്ധ ചെലുത്താറുണ്ട്. ഇതേ വസ്ത്രം 2019ലെ അര്‍ജന്റീന സന്ദര്‍ശനത്തിലാണ് ആദ്യമായി ഇവാന്‍ക ധരിച്ചത്. അന്നും ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അര്‍ജന്റീനയില്‍ നീല നിറത്തിലുള്ള ഹീലുകളുള്ള ചെരുപ്പുകളാണ് അവര്‍ ധരിച്ചത്. നീളം കുറഞ്ഞ ഹെയര്‍സ്റ്റെലായിരുന്നു ഉള്ളത്. ഇന്ത്യയില്‍ ചുവപ്പ് നിറത്തിലുള്ള ചെരുപ്പുമാണ് അണിഞ്ഞത്. നീളമേറിയ മുടിയും ഒപ്പം കമ്മലുകളും ഇവാന്‍ക അണിഞ്ഞിരുന്നു.

അതേസമയം അമേരിക്കയില്‍ അടുത്തിടെ പ്രശസ്തമായ വസ്ത്രധാരണ രീതിയാണ് ഇവാന്‍ക പിന്തുടര്‍ന്നത്. ഒരേ തരം വസ്ത്രങ്ങള്‍ പല ചടങ്ങുകളിലായി ഉപയോഗിക്കുന്ന രീതിയാണിത്. നേരത്തെ ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് വക്കീന്‍ ഫീനിക്‌സ് ഗോള്‍ഡന്‍ ഗ്ലോബ് ചടങ്ങില്‍ ധരിച്ച വസ്ത്രങ്ങള്‍ പിന്നാലെ വരുന്ന എല്ലാ അവാര്‍ഡ് ചടങ്ങുകളില്‍ ഉപയോഗിക്കുമെന്ന് പറഞ്ഞിരുന്നു. ഇതേ വസ്ത്രധാരണ രീതിയാണ് ഇവാന്‍കയും പിന്തുടര്‍ന്നത്.

തന്‍റെ വരവ് ഇന്ത്യ കണ്ട ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ്തന്‍റെ വരവ് ഇന്ത്യ കണ്ട ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ്

English summary
ivanka trump repeats floral dress for india visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X