കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിതാ ദ്രോഗിയുടെ ഡിസൈനില്‍ ഇവാന്‍ക... രണ്ടാം ദിനത്തിലും ഗംഭീര വസ്ത്രധാരണം, അണിഞ്ഞത് ഷെര്‍വാണി!!

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലും ഞെട്ടിച്ച് ഇവാന്‍ക ട്രംപ്. ഇന്തോ-അമേരിക്കന്‍ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളാണ് ഇവാന്‍ക രണ്ടാം ദിനം അണിഞ്ഞത്. കഴിഞ്ഞ ദിവസം ചുവപ്പും നീലയും ചേര്‍ന്ന വസ്ത്രം അണിഞ്ഞെത്തിയ ഇവാന്‍ക മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുമ്പ് അര്‍ജന്റീന സന്ദര്‍ശനത്തില്‍ അണിഞ്ഞ വസ്ത്രങ്ങളായിരുന്നു ഇത്.

1

രാഷ്ട്രപതി ഭവനില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഇവാന്‍ക അനിത ദോഗ്രി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അണിഞ്ഞത്. ഇന്തോ-വെസ്‌റ്റേണ്‍ ഫ്യൂഷനിലുള്ള വസ്ത്രമാണ് അണിഞ്ഞത്. വെള്ള നിറത്തിലുള്ള വസ്ത്രമാണ് ഇത്. ഫുള്‍ സ്ലീവ് ബന്ദ്ഗല ഷെര്‍വാനി ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. വളരെ പ്രശസ്തമായ മുര്‍ഷിദാബാദ് പട്ട് കൊണ്ടുള്ള വസ്ത്രമാണ് ഇത്. കൈകൊണ്ട് തുന്നിയുണ്ടാക്കുന്ന പട്ടാണ് മുര്‍ഷിദാബാദ് പട്ട്.

ഈ വസ്ത്രത്തിന് സ്‌ട്രെയിറ്റ് ഫിറ്റ് പാന്റ്‌സുകളാണ് ഇവാന്‍ക ധരിച്ചത്. ഒരേസമയം വിദേശ വസ്ത്രധാരണമാണെന്നും, ഇന്ത്യന്‍ വസ്ത്രധാരണമാണെന്നും തോന്നുന്ന തരത്തിലാണ് ഇത് ഡിസൈന്‍ ചെയ്തത്. അതേസമയം ഇവാന്‍ക അണിഞ്ഞ വസ്ത്രങ്ങള്‍ ഒരേ സമയം ക്ലാസിക്കും, കാലഹരണപ്പെടാത്തതുമാണെന്ന് അനിത ദോംഗ്രി പറഞ്ഞു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുള്ള പട്ടാണ് ഉപയോഗിച്ചതെന്ന് അവര്‍ സ്ഥിരീകരിച്ചു.

20 വര്‍ഷം മുമ്പാണ് താന്‍ ഈ ഡിസൈന്‍ ആദ്യമായി പരിക്ഷിച്ചതെന്നും, ഇപ്പോഴും അത് മികച്ചതാണെന്നും അനിത പറഞ്ഞു. നേരത്തെ കേറ്റ് മിഡില്‍ടണ്‍, ബെല്‍ജിയം രാജ്ഞി മറ്റില്‍ഡെ, സോഫി ഗ്രിഗറി ട്രൂഡോ, മിഷേല്‍ ഒബാമ എന്നിവരുടെ വസ്ത്രങ്ങളും അനില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. നേരത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഹിലരി ക്ലിന്റണ്‍ അനിതയുടെ ഡിസൈനിംഗ് സ്ഥാനപത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

300 കോടിയുടെ പ്രതിരോധകരാറില്‍ ഒപ്പുവെച്ചെന്ന് ട്രംപ്, ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് മോദി!300 കോടിയുടെ പ്രതിരോധകരാറില്‍ ഒപ്പുവെച്ചെന്ന് ട്രംപ്, ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് മോദി!

English summary
ivanka wears sherwani in muushidabad silk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X