ജയലളിത വിഷ്ണുവിൻറെ അവതാരം, അണ്ണാ ഡിഎംഎകെ എംഎൽഎയുടെ കണ്ടുപിടുത്തം വൈറൽ!!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വിഷ്ണുവിന്‍റെ അവതാരമാണെന്ന് അണ്ണാ ഡിഎംകെ എംഎൽഎ. തമിഴ്നാട്ടിൽ ഒപിഎസ് പക്ഷവും- എടപ്പാടി പക്ഷവും തമ്മിലുള്ള അധികാര വടംവലികൾക്കിടെയാണ് മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയലളിത വിഷ്ണുവിന്‍റെ 11ാമത്തെ അവതാരമാണെന്ന എംഎല്‍എ മാരിയപ്പൻ കെന്നഡിയുടെ പരാമർശം.

തമിഴ്നാട് അസംബ്ലിയിലെ ചര്‍ച്ചയ്ക്കിടെയാണ് ഡിസംബർ ആദ്യവാരം മരണമടഞ്ഞ ജയലളിതയ്ക്ക് എംഎൽഎ ദൈവീക പരിവേഷം നൽകുന്നത്. മനാമദുരൈയിൽന്നുള്ള നിയമസഭാംഗമാണ് കെന്നഡി. എന്നാല്‍ തലൈവി പുരൈട്ചിയെക്കുറിച്ച് എംഎൽഎ നടത്തിയ പരാമര്‍ശത്തിൽ എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷം ഔദ്യോഗിക രേഖകളിൽ നിന്ന് പ്രസ്താവന നീക്കം ചെയ്യണമെന്ന് സ്പീക്കറോട് വശ്യപ്പെട്ടിരുന്നു.

സൊമാലിയയിൽ ചാവേർ ആക്രമണം: 18 പേർ കൊല്ലപ്പെട്ടു പിന്നിൽ അൽ ഷബാബ് ഭീകരർ!!

 jaya

അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നം മരവിപ്പിച്ച സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സത്യവാങ്മൂലം നൽകുന്ന ദിവസമായിരുന്നു കെന്നഡി ജയലളിതയ്ക്ക് ദൈവീക പരിവേഷം നൽകി രംഗത്തെത്തിയത്.

English summary
Mariappan Kennedy, an AIADMK lawmaker, today compared late Jayalalithaa with Lord Vishnu and said that the departed leader was in fact the 11th 'avatar' of the deity.
Please Wait while comments are loading...