കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു

  • By Pratheeksha
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എഐഎഡിഎംകെ നേതാവ് ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് യൂണിവേഴ്‌സിററിയിലെ സെന്റിനറിഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴിനാടിന്റെ പതിനെട്ടാം മന്ത്രിസയില്‍ ജയലളിതെയ കൂടാതെ 28 മന്ത്രിമാരു സത്യപ്രതിജ്ഞ ചെയ്തു. ജയലളിതയുള്‍പ്പെടെ മൂന്നു വനിതകളും മന്ത്രിസഭയിലുണ്ട്.അഞ്ചു തവണ മുഖ്യമന്ത്രി പദത്തിലെത്തിയ ജയലളിത തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് അധികാരമേല്‍ക്കുന്നത്.

ആഭ്യന്തരം,പൊതുകാര്യം,പൊലീസ് വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. സംസ്ഥാനത്തെ 500 ഓളം മദ്യഷാപ്പുകള്‍ പൂട്ടുമെന്നും മദ്യഷാപ്പുകളുടെ പ്രവരത്തന സമയത്തില്‍ മാറ്റം വരുത്തുമെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കവേ ജയലളിത പറഞ്ഞു. മദ്യഷാപ്പുകള്‍ പൂട്ടുന്ന കാര്യം പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

jayalalitha-23-

232 ല്‍ 134 സീറ്റുകള്‍ നേടിയാണ് പാര്‍്ട്ടി വീണ്ടും അധികാരത്തിലെത്തുന്നത്. ഡിഎംകെ ട്രഷററും എംഎല്‍എയുമായ സാറ്റാലിനും കേന്ദ്രമന്ത്രിമാരുമുള്‍പ്പെടെ രാഷ്ട്രീയ രംഗത്തെയും ചലച്ചിത്ര രംഗത്തെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പ്രവര്‍ത്തകരുടെ ഒഴുക്കു തടയാന്‍ ഗതാഗത നിയന്തണവും നടത്തിയിരുന്നു.

English summary
J Jayalalithaa was sworn in as the chief minister of Tamil Nadu for a second consecutive term on Monday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X