കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ കുടുതല്‍ നേതാക്കള്‍ പുറത്തേക്ക്: ഒക്ടോബര്‍ 31ഓടെ കൂടുതല്‍ നേതാക്കളുടെ മോചനം!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കൂടുതല്‍ നേതാക്കളെ മോചിപ്പിച്ച് കശ്മീര്‍ ഭരണകൂടം. തന്നെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതായി പിഡ‍ിപി നേതാവ് മുസഫര്‍ അഹമ്മദ് വാഗായ് വ്യക്തമാക്കി. ആഗസ്റ്റ് ഏഴിന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ സര്‍ക്കാരാണ് പുല്‍വാമയില്‍ താമസിപ്പിച്ചിരുന്നത്. ഷോപ്പിയാന്‍ പോലീസ് സ്റ്റേഷനില്‍ വെച്ചാണ് അറസ്റ്റിലായതെന്നും അറസ്റ്റ് തന്നെ ഞെട്ടിച്ചുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. പിഡിപി പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടനഘടനയില്‍ വിശ്വസിക്കുന്നത്.

സമുദായ സംഘടനകളെ നിലയ്ക്ക് നിര്‍ത്തണം, താളത്തിനൊത്ത് തുള്ളരുത്; കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന് സമുദായ സംഘടനകളെ നിലയ്ക്ക് നിര്‍ത്തണം, താളത്തിനൊത്ത് തുള്ളരുത്; കോണ്‍ഗ്രസില്‍ തിരുത്തല്‍ വേണമെന്ന്

കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കിയതോടെ കടകള്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമുണ്ടെന്നുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ആഗസ്റ്റ് നാലിന് അര്‍ദ്ധ രാത്രിയോടെയാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി താഴ് വരയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

നിയന്ത്രണങ്ങള്‍ നീങ്ങുന്നു

നിയന്ത്രണങ്ങള്‍ നീങ്ങുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീര്‍ താഴ് വരയില്‍ നിന്ന് അനിഷ്ടസംഭവങ്ങളോ ആക്രമണങ്ങളോ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് കശ്മീര്‍ ഭരണകൂടം കൂടുതല്‍ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രതികരിക്കുക എന്നത് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശമാണ്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധിക്കണം. ഇത് ‍ഞങ്ങളുടെ പ്രത്യേക സ്വത്വം ഇല്ലാതാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 നേതാക്കള്‍ പുറത്തേക്ക്

നേതാക്കള്‍ പുറത്തേക്ക്

ശ്രീനഗര്‍ ജില്ലയിലെ നിരവധി രാഷ്ട്രീയ നേതാക്കളെ നേരത്തെ കശ്മീര്‍ ഭരണകൂടം വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ദക്ഷിണ കശ്മീരിന്റെ ഭാഗങ്ങളില്‍ നിന്നുള്ള ചില നേതാക്കളെയും മോചിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളെ കശ്മീരില്‍ പോലീസ് തടവിലാക്കിയിരുന്നു. നിരവധി നേതാക്കളെ ഇതിനകം മോചിപ്പിച്ചതായി ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണറും വ്യക്തമാക്കിയിട്ടുണ്ട്. ശ്രീനഗറില്‍ കുറച്ച് നേതാക്കള്‍ മാത്രമേ ഇപ്പോള്‍ വീട്ടുതടങ്കലിലുള്ളതെന്നും പോലീസ് പറയുന്നു.

 കൂടുതല്‍ പേര്‍ പുറത്തേക്ക്

കൂടുതല്‍ പേര്‍ പുറത്തേക്ക്

ഒക്ടോബര്‍ 31 ഓടെ കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകരെക്കൂടി മോചിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഒക്ടോബര്‍ 31നാണ് കശ്മീര്‍ ഗവര്‍ണറില്‍ നിന്ന് കേന്ദ്രം നിയമിച്ച ലഫ്. ഗവര്‍ണറിലേക്ക് ജമ്മു കശ്മീരിന്റെയും ലഡാക്കിന്റേയും അധികാര കൈമാറ്റം നടക്കുന്നത്. കഴിഞ്ഞ മാസം മോചിപ്പിച്ചവരില്‍ കോണ്‍ഗ്രസ് നേതാവ് ഷോയിബ് ലോണും കഴിഞ്ഞ മാസം മോചിപ്പിച്ച നേതാക്കളില്‍ ഉള്‍പ്പെട്ടിരുന്നു. ആരോഗ്യനില പരിഗണിച്ചാണ് ലോണിന്റെ മോചനം.

 മകളുടെ വിവാഹത്തിന്

മകളുടെ വിവാഹത്തിന്

ബാട്ട്മലൂവില്‍ നിന്നുള്ള മുന്‍ പിഡിപി എംഎല്‍എ നൂര്‍ മുഹമ്മദിനെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി വിട്ടയിച്ചിരുന്നു. തന്നെ 15 ദിവസത്തേക്ക് വിട്ടയച്ചതായി നൂര്‍ മുഹമ്മദ് പ്രതികരിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന പിഡിപി നേതാവ് അബ്ദുള്‍ റഹീമിനെ കാണാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും അദ്ദേഹത്തെ കാണാന്‍ അനുമതി ലഭിച്ചിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഘട്ടംഘട്ടമായി അയവുവരുത്തിയിരുന്നു. എന്നാല്‍ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഫറൂഖ് അബ്ദുള്ളയും ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കള്‍ കഴിഞ്ഞ 80 ദിവസത്തോളമായി വീട്ടുതടങ്കലില്‍ തന്നെയാണ് കഴിയുന്നത്.

English summary
J&K administration releases Valley's mid and low-level politicians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X