ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ക്യാമ്പിന് നേരെ വെടിവെപ്പ്, സൈന്യം തിരിച്ചടിച്ചു!
Recommended Video

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനീക ക്യാമ്പിന് നേരെ ഭീകരാക്രമണം. ഭീകരർ ഷോഫിയൻ ജില്ലയിലെ 44 രാഷ്ട്രീയ റൈഫിലിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം ഭീകരരുടെ നീക്കത്തെ തിരിച്ചടിച്ചു.
നാഗ്ബാല്‍ ഗ്രാമത്തിലെ ഇമാംസാഹിബ് പ്രദേശം സൈന്യം വളഞ്ഞു. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. പാക് ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമ സേന തകർത്തതിന് പിന്നാലെ നിരന്തരം വെടിനിർത്തൽ കരാർ ലംഘിച്ചു വ രികയായിരുന്നു പാകിസ്താൻ.

കഴിഞ്ഞ ദിവസം അഭിനന്ദൻ വർധമനെ ഇന്ത്യക്ക് കൈമാറുന്ന സമയത്ത് പോലും ചില അതിർത്തി പ്രദേശങ്ങൾ ഭീകരർ വെടിയുതിർത്തിരുന്നു. ശനിയാഴ്ചട രാവിലെ പാക് സൈന്യം നടത്തിയ ഷെൽ ആക്രമണത്തിൽ അമ്മയും രണ്ട് മക്കളും കൊല്ലപ്പെച്ചിരുനന്നു.
കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് കൈമാറിയപ്പോള്‍ പാകിസ്താൻ അദ്ദേഹത്തിന്റെ തോക്ക് തിരികെ തന്നില്ല. വാച്ച്, മോതിരം, കണ്ണട എന്നിവ എന്നിവ തിരിച്ച് തന്നെങ്കിലും തോക്ക് തിരികെ തരാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടുമില്ല.












Click it and Unblock the Notifications