Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും നടത്തിയ ഏറ്റുമുട്ടലില്‍ ഒരു മലയാളി ജവാന്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ രജൗരി ജില്ലയിലെ ഗൗസാരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനിടെയാണ് മലയാളി ജവാന്‍ വെടിയേറ്റു മരിച്ചത്. സൈന്യത്തിന്റെ പെട്രോളിങ് വാഹനത്തിനു നേരെ തീവ്രവാദികളുടെ ആക്രമണമുണ്ടായിരുന്നു.

ഇന്ത്യന്‍ സൈന്യം അതി ശക്തമായി തന്നെ തിരിച്ചടിക്കുകയായിരുന്നു. സുധിമേഷ് എന്ന മലയാളിക്കാണ് വെടിയേറ്റത്. പെട്ടെന്ന് തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. എന്നാല്‍, ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു.

jammu-kashmir-encounter

അതേസമയം, ഭീകരവാദികളെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടന്നിരുന്നതായാണ് വിവരം. കുപ്‌വാരയിലും ആനന്ത്‌നഗറിലും നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വെടിവെച്ചു വീഴ്ത്തിയെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് ശക്തമായ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതിര്‍ത്തി വേലിക്ക് സമീപമാണ് നുഴഞ്ഞു കയറ്റക്കാര്‍ ആക്രമണം നടത്തിയതെന്നും അധികൃതര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+