ജമ്മു കാശ്മീര്‍; പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം. തിങ്കളാഴ്ച അതിര്‍ത്തിയിലെ ബിജി സെക്ടറിലുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്റര്‍ അരവിന്ദിനും കോണ്‍സ്റ്റബിള്‍...
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം. തിങ്കളാഴ്ച അതിര്‍ത്തിയിലെ ബിജി സെക്ടറിലുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്റര്‍ അരവിന്ദിനും കോണ്‍സ്റ്റബിള്‍ സന്തോഷ് കുമാറിനും പരിക്കേറ്റു.
ആക്രമണത്തില്‍ സന്തോഷ് കുമാറിന്റെ രണ്ടു വിരലുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് 8.15നാണ് അതിര്‍ത്തിയില്‍ ആക്രമണമുണ്ടായത്. അതേസമയം സൈന്യം പാകിസ്താന്റെ ആക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രകോപനമില്ലാതെയാണ് പാകിസ്താന് വെടിയുതിര്‍ത്തതെന്ന് പ്രതിരോധമന്ത്രാലയം വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മെഹ്ത പറഞ്ഞു. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
J&K: A CRPF assistant commandant Arvind & a constable Santosh Kumar injured during clashes in Anantnag's Verinag, Kumar lost his two fingers pic.twitter.com/YTvxfJXkKN
— ANI (@ANI_news) June 26, 2017
കഴിഞ്ഞ ദിവസം കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൗഷര സെക്ടറില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.
-
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ












Click it and Unblock the Notifications