കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കാശ്മീര്‍; പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം. തിങ്കളാഴ്ച അതിര്‍ത്തിയിലെ ബിജി സെക്ടറിലുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്റര്‍ അരവിന്ദിനും കോണ്‍സ്റ്റബിള്‍...

  • By Akhila
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം. തിങ്കളാഴ്ച അതിര്‍ത്തിയിലെ ബിജി സെക്ടറിലുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്റര്‍ അരവിന്ദിനും കോണ്‍സ്റ്റബിള്‍ സന്തോഷ് കുമാറിനും പരിക്കേറ്റു.

ആക്രമണത്തില്‍ സന്തോഷ് കുമാറിന്റെ രണ്ടു വിരലുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് 8.15നാണ് അതിര്‍ത്തിയില്‍ ആക്രമണമുണ്ടായത്. അതേസമയം സൈന്യം പാകിസ്താന്റെ ആക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

filephoto

പ്രകോപനമില്ലാതെയാണ് പാകിസ്താന്‍ വെടിയുതിര്‍ത്തതെന്ന് പ്രതിരോധമന്ത്രാലയം വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മെഹ്ത പറഞ്ഞു. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൗഷര സെക്ടറില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.

English summary
J&K: Ceasefire violation by Pakistan along LoC in BG sector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X