കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി രാജിവെച്ചു: സംസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി രാജിവെച്ചു. ജമ്മു കശ്മീരിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് ഉപ മുഖ്യമന്ത്രി നിർമൽ സിംഗ് രാജിവെച്ചിട്ടുള്ളത്. ഏപ്രിൽ 30നാണ് പിഡിപി- ബിജെപി സർക്കാർ‍ മന്ത്രിസഭാ പുനഃസംഘടനയിലേക്ക് നീങ്ങുന്നത്. കത്വ പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ ബിജെപി എല്ലാ മന്ത്രിമാരോടും രാജിവെക്കാൻ ആവശ്യപ്പെട്ടതായി ചില റിപ്പോർട്ടുകളുണ്ട്. പിഡിപി- ബിജെപി സഖ്യമാണ് ജമ്മു കശ്മീരിൽ സർക്കാർ‍ രൂപീകരിച്ചിട്ടുള്ളത്.

nirmal


ജമ്മു കശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരിയെ കൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് രണ്ട് മന്ത്രിമാർ രാജിവെച്ചത് മെഹബൂബ മുഫ്തിയുടെ കീഴിലുള്ള സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. കശ്മീരിലെ ന്യൂനപക്ഷ വിഭാഗമായ ബക്കർവാൽ സമുദായത്തിൽപ്പെട്ട പെൺകുട്ടി പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായിരുന്നു. എന്നാൽ കേസിൽ പൊലീസ് അന്വേഷണത്തിനെതിരെ നടക്കുന്ന പൊതുജനപ്രക്ഷോഭത്തിൽ‍ രാജിവെച്ച മന്ത്രിമാരും പങ്കാളികളാവുകയായിരുന്നു.

ലാൽ സിംഗ്, ചന്ദർ പ്രകാശ് ഗംഗ എന്നിവരാണ് രാജി വെച്ച് പുറത്തുവന്നത്. ഉന്നാവോ, കത്വ സംഭവങ്ങൾ രാജ്യത്തെ നാണം കെടുത്തിയെന്നും ഇത്തരം കേസുകളിൽ നീതി ഉറപ്പാക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിമാർ രാജി പ്രഖ്യാപിച്ചത്. ഏപ്രിൽ 30ന് നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ സത്യപ്രതിജ്ഞാ ചടങ്ങുകളും നടക്കും.

English summary
Jammu and Kashmir Deputy Chief Minister resigned from Chief Minister Mehbooba Mufti' cabinet, a day before the reshuffle, said reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X