ജമ്മു കാശ്മീര്‍ മുന്‍ എംഎല്‍എയുടെ ബന്ധു സുരക്ഷാ ജീവനക്കാരന്റെ തോക്കുമായി രക്ഷപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മുന്‍ സിപിഐ എംഎല്‍സിയുടെ സെക്യൂരിറ്റി ജീവനക്കാരന്റെ തോക്ക് കാണാതായി. മുന്‍ എംഎല്‍സി അബ്ദുള്‍ റഹ്മാന് തുക്രൂവിന്റെ ബന്ധുവാണ് തോക്ക് കവര്‍ന്നെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് കാശ്മീരിലെ ശോപിയാന്‍ ജില്ലയിലെ തുക്രൂ ഗ്രാമത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വാസിം അഹമ്മദ് ഖാണ്ഡെ എന്നയാളാണ് എകെ 47 തോക്കും 30 തിരകളുടെ മാഗസിനും മോഷ്ടിച്ചതെന്ന് പറയപ്പെടുന്നു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. റഹ്മാന് തുക്രുവിന്റെ സെക്യൂരിറ്റി ജീവനക്കാരന് അനുവദിച്ച തോക്ക് ആയിരുന്നു ഇത്. തോക്ക് മോഷണം പോകുമ്പോള്‍ സുരക്ഷാ ജീവനക്കാരന് എവിടെയായിരുന്നെന്ന കാര്യം വ്യക്തമല്ല.

സംഭവത്തില്‍ ഡിപ്പാര്‍ട്ട്മെന്റ്തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരന്റെ പിടിപ്പുകേടാണ് തോക്ക് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് സൂചന. സംഭവത്തില്‍ റഹ്മാന് തുക്രൂ ഇതുവരെ പ്രതികരിച്ചിട്ടില്ല. കാശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കെ തോക്കുമായി ഒരാള്‍ കടന്നുകളഞ്ഞത് സുരക്ഷാ ജീവനക്കാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല കാശ്മീരില്‍ തോക്കു കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സൗത്ത് കാശ്മീരില്‍ ഇത്തരം സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂലൈയില്‍ കുല്‍ഗാം ജില്ലയിലെ ഒരു പോലീസ് സ്റ്റേഷിനില്‍ നിന്നും 39 തോക്കുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications