കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരില്‍ മുന്‍ ഐഎസ് ഉദ്യോഗസ്ഥനെതിരെ പൊതുസുരക്ഷാ നിയമം: ഒടുവിലത്തെ ഇര ഷാ ഫൈസല്‍!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പൊതു സുരക്ഷാ നിയമ പ്രകാരം കേസെടുത്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ് മെന്റ് തലവനുമായ ഷാ ഫൈസലിനെതിരെയാണ് കശ്മീര്‍ ഭരണകൂടം കേസെടുത്തിട്ടുള്ളത്. ഇതോടെ പൊതുസുരക്ഷാ നിയമ പ്രകാരം പിടിയിലാകുന്ന എട്ടാമത്തെ രാഷ്ട്രീയ നേതാവായി ഇദ്ദേഹം മാറിക്കഴിഞ്ഞു.

തുര്‍ക്കിക്ക് എന്ത് ഇന്ത്യയില്‍ കാര്യം; ആഞ്ഞടിച്ച് കേന്ദ്രസര്‍ക്കാര്‍, എര്‍ദോഗാന്‍ ഇടപെടരുത്തുര്‍ക്കിക്ക് എന്ത് ഇന്ത്യയില്‍ കാര്യം; ആഞ്ഞടിച്ച് കേന്ദ്രസര്‍ക്കാര്‍, എര്‍ദോഗാന്‍ ഇടപെടരുത്

മുന്‍ കശ്മീര്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി. അലി മുഹമ്മദ് സാഗര്‍, സര്‍ത്താജ് മഅദനി, ഹിലാല്‍ ലോണ്‍, നയീം അക്തര്‍ എന്നിവര്‍ക്കെതിരെയാണ് നേരത്തെ കശ്മീര്‍ ഭരണകൂടം പിഎസ്എ ചുമത്തിയത്. 2019 ആഗസ്റ്റ് 14 മുതള്‍ ഷാ ഫസല്‍ കശ്മീരില്‍ കരുതല്‍ തടങ്കലിലാണുള്ളത്. കോഡ് ഓഫ് ക്രിമിനല്‍ പോസീജിയര്‍ പ്രകാരമാണ് ഷാ ഫൈസലിനെ തടങ്കലിലാക്കിയിട്ടുള്ളത്. പിടികൂടിയതിന് പിന്നാലെ തന്നെ ഇദ്ദേഹത്തെ എംഎല്‍എ ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പിഎസ്എ ചുമത്തിയതോടെ ഫൈസല്‍ എംഎല്‍എ ഹോസ്റ്റലിലാണോ മറ്റെവിടേക്കെങ്കിലും മാറ്റിയിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shah-faesal-15

വിചാരണയില്ലാതെ വ്യക്തികളെ മൂന്ന് വര്‍ഷം വരെ തടങ്കലില്‍ വെക്കാന്‍ അനുമതി നല്‍കുന്നതാണ് 1978ല്‍ കശ്മീരിര്‍ പ്രാബല്യത്തില്‍ വന്ന പൊതുസുരക്ഷാ നിയമം. എന്നാല്‍ മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ സഹോദരി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ച സുപ്രീംകോടതി കശ്മീര്‍ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിനെ തടങ്കലില്‍‌ വെച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒമറിനെ മോചിപ്പിക്കാനും സഹോദരി അപേക്ഷിച്ചിരുന്നു.

രാജ്യത്ത് മറ്റ് പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും കശ്മീരി പൗരന്മാര്‍ക്കുമുണ്ടെന്നും സാറാ അബ്ദുള്ളാ പൈലറ്റ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഒമര്‍ അബ്ദുള്ളക്ക് വേണ്ടി ഹാജരായത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് മുന്നോടിയായി ആഗസ്റ്റ് നാലിനാണ് ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെ കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ അറസ്റ്റിലാവുന്നത്. സാറാ അബ്ദുള്ള സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ അനധികൃതമായി തടങ്കലില്‍ വെച്ചിട്ടുള്ള ഒമറിനെ കോടതിയില്‍ ഹാജാരാക്കാനും സ്വതന്ത്രമാക്കാനുമാണ് ആവശ്യപ്പെടുന്നത്.

English summary
J&K: Former IAS officer Shah Faesal booked under PSA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X