കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ഭീകരാക്രമണം 18 ഹുറിയത്ത് നേതാക്കളുടെ സുരക്ഷ റദ്ദാക്കി, ഒപ്പം 155 രാഷ്ട്രീയ നേതാക്കളുടെയും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
18 ഹുറിയത്ത് നേതാക്കളുടെ സുരക്ഷ റദ്ദാക്കി

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് 18 ഹുറിയത്ത് നേതാക്കളുടെ സുരക്ഷ ഇന്ത്യ റദ്ദാക്കി, ജമ്മു കാശ്മീരിലെ 155 രാഷ്ട്രീയ നേതാക്കള്‍ക്കും ഇനി സുരക്ഷയില്ല. പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ. അഭിമത രാഷ്ട്ര പദവി പിന്‍വലിച്ചതിനു പിന്നാലെ കശ്മീരിലെ ഹുറിയത്ത് നേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷയാണ് ജമ്മു കശ്മീര്‍ ഗവര്‍മെന്റ് റദ്ദാക്കിയത്. ഹുറിയത്ത് നേതാക്കളുടെ സുരക്ഷ അനാവശ്യ ചെലവാണെന്നും ഈ തുക സംസ്ഥാനത്തിന്റെ മറ്റ് കാര്യങ്ങളിലേക്ക് വിനിയോഗിക്കാമെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു.

ഹുറിയത്ത് കോണ്‍ഫറന്‍സില അംഗങ്ങളായ 26 രാഷ്ട്രീയ പാര്‍ട്ടികള്‍ 1993ല്‍ കശ്മീര്‍ വിഭജനത്തിനയി രൂപീകരിച്ചതാണ് ഹുറിയത്ത് കോണ്‍ഫറന്‍സ്. ഹുറിയത്തിന് പാകിസ്താന്‍ ഇന്റലിജന്‍സായ ഐഎസ്‌ഐയുടെ പിന്തുണയുണ്ട്. കാശ്മീര്‍ ലിബറേഷന് വേണ്ടി വാദിച്ച ഇവര്‍ക്ക് അതിനാലാണ് ഇന്ത്യ സുരക്ഷ ഒരുക്കിയത്.

pulwamahuriyath-

കാലാകാലങ്ങളായി ഹുറിയത്ത് നേതാക്കളെയും ഹുറിയത്ത് കോണ്‍ഗ്രസിനെയും ഇന്ത്യ സംശയദൃഷ്ടിയോടെയാണ് നോക്കിക്കാണുന്നത്. അതിനാല്‍ തന്നെ ഇവരുടെ സുരക്ഷ റദ്ദാക്കിയത് നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ്. സുരക്ഷ താഴ്ത്തുകയും നിര്‍ത്തലാക്കുകയും ചെയ്തത് 18 ഹുറിയത്ത് നേതാക്കളുടേതാണ്. ഇതില്‍ എസ്എഎസ് ഗിലാനി, അഗ സയ്യദ് മോസ്വി, മൗലവി അബ്ബാസ് അന്‍സാരി, യാസീന്‍ മാലിക്, സലീം ഗിലാനി, ഷഹിദ് ഉല്‍ ഇസ്ലാം, തുടങ്ങിയ നേതാക്കളുടെ സുരക്ഷ ഇല്ലാതാക്കി. ഞായറാഴ്ച്ച സുരക്ഷ പിന്‍വലിച്ച നാലു നേതാക്കള്‍ക്ക് പുറമേയാണ് ഈ റദ്ദാക്കല്‍.

ഇതിനു പുറമേ 155 രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും സുരക്ഷ റദ്ദാക്കി. സുരക്ഷ ഭീഷണിയുള്ള ഇവര്‍ക്കും ഇനി സുരക്ഷ ഇല്ല. ഇതില്‍ ഐഎഎസ് പദവി രാജിവച്ച ഷാ ഫൈസലിന്റെയും വാഹിദ് പറായിയും ഉള്‍പ്പെടുന്നു. ഇതോടെ 1000 പോലീസ് ഉദ്യോഗസ്ഥരും 100 പോലീസ് വാഹനങ്ങള്‍ക്കും ഇനി നിരന്തരം ഉള്ള പോലീസ് ജോലികള്‍ ചെയ്യാം.

English summary
J&K government withdrawn security of 18 Hurriyat leaders and 155 political leaders and activists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X