കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമറും മെഹബൂബയും മറുകണ്ടം ചാടുമോ? സര്‍ക്കാര്‍ ഭയക്കുന്നത് ഇങ്ങനെ, നേതാക്കളുമായി നിര്‍ണായക ചര്‍ച്ച!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം രണ്ട് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായി ബന്ധം പുലര്‍ത്തി കേന്ദ്രസര്‍ക്കാര്‍. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവരുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കശ്മീരില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുമുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് നാലിനാണ് മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെ സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വീട്ടൂതടങ്കലില്‍ പാര്‍പ്പിക്കുന്നത്. ഒമര്‍ അബ്ദുള്ള ഹരി നിവാസിലും മെഹബൂബ ശ്രീനഗറിലെ ചഷ്മി സാഹിയിലുമാണ് ഇപ്പോഴുള്ളത്. ജമ്മു കശ്മീരിലെ ജനങ്ങളോട് ഏറ്റവും നന്നായി സംവദിക്കാന്‍ കഴിയുന്നത് ഇരുവര്‍ക്കുമാണെന്ന ധാരണയിന്മേല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുമെന്ന സൂചന.

രാഹുലും യെച്ചൂരിയിലും ഇന്ന് കശ്മീരിലേക്ക്; കൂടെ ഗുലാംനബിയും രാജയും, വരരുതെന്ന് സര്‍ക്കാര്‍രാഹുലും യെച്ചൂരിയിലും ഇന്ന് കശ്മീരിലേക്ക്; കൂടെ ഗുലാംനബിയും രാജയും, വരരുതെന്ന് സര്‍ക്കാര്‍

അന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ ഇരുവരുമായി ബന്ധം പുലര്‍ത്തി വരുന്നുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. താഴ് വരയില്‍ ഇപ്പോള്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തുന്നതിന്റെ സൂചനയായും ഇതിനെ കണക്കാക്കാം. ഇതോടെ ഇരു നേതാക്കള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്കും അയവ് വന്നേക്കുമെന്നാണ് സൂചന.

 രാഷ്ട്രീയ അടിത്തറ എങ്ങനെ?

രാഷ്ട്രീയ അടിത്തറ എങ്ങനെ?



കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരിഞ്ഞെടുപ്പുകള്‍ വിജയമായതിന് പിന്നാലെ കശ്മീരില്‍ ഏത് തരത്തിലുമുള്ള രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കാന്‍ പഞ്ചുകളെയും സര്‍പഞ്ചുകളെയും ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നേതാക്കളാണ് ശരിയായ സന്ദേശം പ്രചരിപ്പിക്കേണ്ടതെന്നും ചില വ‍ൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതോടെ മെഹബൂബയും ഒമര്‍ അബ്ദുള്ളയും നല്‍കുന്നത് ഏത് തരത്തിലുള്ള സന്ദേശമാണ് എന്നതാണ് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നത്. സര്‍ക്കാര്‍ ഇരുവരുമായി സംസാരിക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഇവരെ പൂര്‍ണമായി മോചിപ്പിക്കുന്നതിന് തൊട്ടുമുമ്പായി ഇത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുമെന്നും ഈ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പ്രതിപക്ഷ നേതാക്കള്‍ കശ്മീരില്‍


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ഗുലാം നബി ആസാദ് എന്നിവരുള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ശനിയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. താഴ് വര സാധാരണ നിലയിലേക്ക് വരികയാണെന്നും സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നുമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യം. കശ്മീര്‍ സന്ദര്‍ശനം പ്രഖ്യാപിച്ചതിന് പിന്നാലെ കശ്മീര്‍ സന്ദര്‍ശിക്കരുതെന്നും സഹകരിക്കണമെന്നും ജമ്മു കശ്മീര്‍ ഭരണ കൂടം ആവശ്യപ്പെട്ടിരുന്നു. ഗതാഗതത്തിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിന്റെ മുന്നോടിയായാണ് സര്‍ക്കാര്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കശ്മീരില്‍ ഏര്‍പ്പെടുത്തുന്നത്. സംഘര്‍ഷാവസ്ഥകള്‍ തുടരുന്നതിനായി പലയിടങ്ങളിലും നിയന്ത്രണങ്ങളുണ്ടെങ്കിലും ചിലയിടങ്ങള്‍ പഴയ സ്ഥിതിയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.

സന്ദര്‍ശനം കേന്ദ്ര പിന്തുണയില്‍

രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, ഗുലാം നബി ആസാദ്, എന്നിവരുള്‍പ്പെട്ട സംഘം കശ്മീര്‍ സന്ദര്‍ശിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനല്ല. സന്ദര്‍ശനം പ്രതിപക്ഷമായിട്ടല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ ആണെന്നും എന്‍സിപി നേതാവ് മജീദ് മേമന്‍ വ്യക്തകമാക്കി. ഞങ്ങളുടെ ലക്ഷ്യം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയല്ല. എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് നിര്‍ദേശങ്ങളുണ്ടെന്നും മേമന്‍ കൂട്ടിച്ചേര്‍ത്തു.

 തിരിച്ചയച്ചത് രണ്ട് തവണ

തിരിച്ചയച്ചത് രണ്ട് തവണ


മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് രണ്ട് തവണ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് തവണയും തിരിച്ചയക്കുകയായിരുന്നു. ഒരിക്കല്‍ ജമ്മു വിമാനത്താവളത്തില്‍ നിന്നും രണ്ടാംതവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് തിരിച്ചയച്ചത്. എന്നാല്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് തന്നെയാണ് രാഹുല്‍ ഗാന്ധിയെ കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായി ക്ഷണിച്ചത്. എന്നാല്‍ കശ്മീരിനെ സന്ദര്‍ശനത്തിനെത്തിയ ഗുലാം നബി ആസാദിനെ രണ്ട് തവണ തിരിച്ചയച്ചതും ഇതുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഞങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിന് വേണ്ടിയല്ല പോകുന്നത്. കശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനാണ് പോകുന്നതെന്നും മറ്റൊരു നേതാവ് കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
കാശ്മീരിന്റെ മനസ്സറിയാന്‍ രാഹുല്‍ ഇന്നെത്തും

ആരെല്ലാം കശ്മീരിലേക്ക്

രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, ആനന്ദ് ശര്‍മ, സിപിഎമ്മിന്റെ സീതാറാം യെച്ചൂരി, സിപിഐയുടെ ഡി രാജ, ഡിഎംകെയുടെ തിരുച്ചി ശിവ, എല്‍ജെഡിയുടെ ശരദ് യാദവ്, തൃണമൂലിന്റെ ദിനേഷ് ത്രിവേദി, എന്‍സിപിയുടെ മജീദ് മേമന്‍, ആര്‍ജെഡ‍ിയുടെ മനോദ് ജാ, ജെഡിഎസിന്റെ ഡികെ റെഡ്ഡി എന്നിവരാണ് കശ്മീര്‍ സന്ദര്‍ശനത്തിനായുള്ള സംഘത്തിലുള്ളത്.

English summary
J-K: Govt makes first contact with Omar Abdullah and Mehbooba Mufti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X