കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരില്‍ ഭീകര- സൈനിക ഏറ്റുമുട്ടി: ആറ് കശ്മീരി പൗരന്മാര്‍ മരിച്ചു, മൂന്ന് ഭീകരരെ വധിച്ചു!

  • By Desk
Google Oneindia Malayalam News

ശ്രീഗനര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചിട്ടുള്ളത്. . ഒരു ജവാനും വീരമൃത്യു വരിച്ചതിനൊപ്പം രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈനികനായിരിക്കെ ഭീകരസംഘടയില്‍ ചേര്‍ന്ന സഹൂര്‍ അഹമ്മദും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മൂന്ന് ഹിസ്ബുള്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ആറ് കശ്മീരി പൗരന്മാരും ഏറ്റുമുട്ടലിനിടെ ഉണ്ടായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളില്‍ യുവാക്കള്‍ കല്ലേറുമായി സൈന്യത്തെ നേരിടുകയായിരുന്നു.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൈന്യം സിര്‍ണൂ ഗ്രാമം വളഞ്ഞതോടെയാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചതോടെ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്. വ്യാഴാഴ്ചയും സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ബാരാമുള്ള ജില്ലയിലെ സോപ്പോരില്‍ പോലീസും സൈന്യവും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഇതിനിടെ പാക് സൈന്യം മൂന്ന് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ് നടത്തിയിരുന്നു.

xkashmir-army-jawans-


അതേസമയം വെടിവെയ്പ്പില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ സൈനികനടപടിയെ വിമര്‍ശിച്ച് മുന്‍ കശ്മീര്‍ മുഖ്യന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്. സൈന്യം ജനക്കൂട്ടത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ലെന്നാണ് വിമര്‍ശനം. ആറ് പേര്‍ കൊല്ലപ്പെട്ടതിന് പുറമേ ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മോശമായി ആസൂത്രണം ചെയ്ത ഏറ്റുമുട്ടല്‍ ആയിരുന്നുവെന്നാണ് ഒമര്‍ അബ്ദുള്ള ഉന്നയിക്കുന്ന ആരോപണം.

English summary
Three terrorists were gunned down in an encounter between them and security forces in Jammu and Kashmir's Pulwama district on Saturday. Initial reports suggest that jawan-turned-terrorist Zahoor Ahmad Thokar is also among the killed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X