ജമ്മുകാശ്മീരിലും ജാര്‍ഖണ്ഡിലും ബിജെപി നേട്ടം കൊയ്യുമോ?
ദില്ലി: ജമ്മുകാശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച പുറത്തുവരും. രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. അഞ്ചുഘട്ടങ്ങളിലായാണ് രണ്ടു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടന്നത്. പതിവിനു വിപരീതമായി കനത്ത പോളിങ് രേഖപ്പെടുത്തിയതിനാല്‍ തിരഞ്ഞെടുപ്പ് ഫലം എന്താണെന്നറിയാന്‍ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിതുടങ്ങുക. 8.30 ഓടുകൂടി ഫലസൂചനകള്‍ വ്യക്തമാകും.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമാണ്. ജാര്‍ഖണ്ഡില്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചനം. അതേ സമയം കാശ്മീരില്‍ പിഡിപിക്കായിരിക്കും മുന്‍തൂക്കം. എന്നാല്‍ തൂക്കു മന്ത്രിസഭയുടെ ഭാവി നിശ്ചയിക്കുന്ന തരത്തില്‍ ബിജെപിക്ക് സീറ്റുകള്‍ കിട്ടുമെന്നാണ് കണക്കാക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ പ്രചാരണങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
മുന്‍ പ്രധാനമന്ത്രി വാജ്പേയിയെ പ്രകീര്‍ത്തിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. തൂക്കു മന്ത്രിസഭ വരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുള്ള ഒമറിന്റെ നീക്കമായിട്ടാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എന്നാല്‍ ബിജെപിയുമായി യാതൊരു വിധ സഖ്യത്തിനുമില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള അറിയിച്ചു.
I wish the UPA govt had risen above politics & conferred the Bharat Ratna on Vajpayee sahib, would have been a fitting gesture. #lostchance
— Omar Abdullah (@abdullah_omar) December 21, 2014