കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരിലും ലഡാക്കിലും ഏഴാം ശമ്പള കമ്മീഷന്‍ പരിഷ്കാരം: ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍!!

Google Oneindia Malayalam News

ദില്ലി: കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും ഉള്ളവര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങള്‍ ലഭ്യക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം. ഒക്ടോബര്‍ 31 മുതലാണ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന ശമ്പളവും അനുബന്ധ ആനുകൂല്യങ്ങളും ലഭിക്കുക. ഇത് കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.

'എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ടല്ലേ നിങ്ങൾ അവരെ സഹായിച്ചത്? അത് നടക്കാതെ പോയതിന്റെ വൈരാഗ്യമല്ലേ'
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള പ്രമേയത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അംഗീകാരം നല്‍കിയത്. ഇതോടെ ഒക്ടോബര്‍ 31 മുതല്‍ പരിഷ്കാരം രണ്ടിടങ്ങളിലും പ്രാബല്യത്തില്‍ വരും. 4.5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഇതോടെ സര്‍ക്കാരിന്റെ ചെലവിലേക്ക് അധികമായി 4800 കോടി രൂപ കൂടി വരും.

amit-shah-1524889

കുട്ടികളു‍ടെ വിദ്യാഭ്യാസ അലവന്‍സിനായി 607 കോടി, ഫിക്സഡ് മെഡിക്കല്‍ അലവന്‍സ്- 108 കോടി, ഹോസ്റ്റല്‍ അലവന്‍സ്- 1823, ലീവ് ട്രാവല്‍ കണ്‍സെഷന്‍- 1000, ഗതാഗത അലവന്‍സ്-1200 കോടി, മറ്റ് അലവന്‍സുകള്‍- 62 കോടി എന്നിങ്ങനെ മൊത്തം 4800 കോടി രൂപയാണ് സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടിവരിക. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ദിവസം പിന്നിടുമ്പോഴാണ് കേന്ദ്ര‍സര്‍ക്കാരിന്റെ നിര്‍ണായക പ്രഖ്യാപനം. ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചിട്ടുണ്ട്.

English summary
J&K, Ladakh UT Govt Employees to Get adwantages as per 7th Pay Commission From October 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X