കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ 101 സീറ്റില്‍ മുന്നിലെത്തി ഗുപ്കര്‍ സഖ്യം, ജമ്മുവില്‍ ബിജെപി, കോണ്‍ഗ്രസിനും നേട്ടം

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ ബിജെപിയെ നേരിടാന്‍ ഒറ്റക്കെട്ടായി മത്സരിച്ച ഗുപ്കര്‍ സഖ്യത്തിന് വന്‍ ജയം. നൂറിലധികം സീറ്റുകളില്‍ അവര്‍ നേട്ടം ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം ബിജെപി തകര്‍ന്നിട്ടില്ല. 75 സീറ്റുകള്‍ വരെ നേടിയിട്ടുണ്ട്. ജമ്മുവില്‍ ബിജെപിയുടെ തേരോട്ടമാണ് നടന്നിരിക്കുന്നത്. അതേസമയം രാഷ്ട്രീയ നിരീക്ഷകര്‍ ഗുപ്കര്‍ സഖ്യത്തിന്റെ വിജയം കുറച്ച് കൂടി വലുതാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഹിന്ദു വോട്ടുകള്‍ കൃത്യമായി ബിജെപിയിലേക്ക് എത്തി.

കശ്മീരില്‍ ഗുപ്കര്‍

കശ്മീരില്‍ ഗുപ്കര്‍

കശ്മീരില്‍ തിരഞ്ഞെടുപ്പ് ഫലം മുഴുവനായിട്ടും പുറത്തുവന്നിട്ടില്ല. കശ്മീര്‍ ഡിവിഷനില്‍ ഗുപ്കര്‍ സഖ്യം വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. 87 സീറ്റുകള്‍ ഗുപ്കര്‍ സഖ്യം സ്വന്തമാക്കി. അതേസമയം ബിജെപി വെറും മൂന്ന് സീറ്റിലൊതുങ്ങി. കോണ്‍ഗ്രസ് എട്ട് സീറ്റും അപ്‌നി പാര്‍ട്ടി എട്ട് സീറ്റും നേടി. അതേസമയം സ്വതന്ത്രര്‍ 32 സീറ്റുകള്‍ ഇവിടെ നേടി. കശ്മീര്‍ മേഖലയില്‍ ഒരിക്കല്‍ കൂടി പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം വന്‍ ശക്തിയാണെന്ന് തെളിയിക്കുകയും ചെയ്തു.

ജമ്മുവില്‍ ബിജെപി മുന്നേറ്റം

ജമ്മുവില്‍ ബിജെപി മുന്നേറ്റം

ജമ്മു ഡിവിഷനില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. 72 സീറ്റുകള്‍ ബിജെപി ഇവിടെ സ്വന്തമാക്കി. ഗുപ്കര്‍ സഖ്യം വെറും 14 സീറ്റില്‍ ഒതുങ്ങി. അതേസമയം കോണ്‍ഗ്രസ് നല്ല നേട്ടം തന്നെ ജമ്മുവില്‍ സ്വന്തമാക്കി. 17 സീറ്റുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. സ്വതന്ത്രര്‍ 34 സീറ്റും സ്വന്തമാക്കി. അതേസമയം മൊത്തം ഗുപ്കര്‍ സഖ്യം 101 സീറ്റും ബിജെപി 75 സീറ്റും സ്വന്തമാക്കി. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. കോണ്‍ഗ്രസ് 25 സീറ്റുകളാണ് സ്വന്തമാക്കിയത്.

ഹിന്ദു വോട്ടുകളില്‍ മുന്നേറ്റം

ഹിന്ദു വോട്ടുകളില്‍ മുന്നേറ്റം

ബിജെപി ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ജമ്മുവില്‍ നടത്തിയത്. കേന്ദ്ര മന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്വിയെയും ജിതേന്ദ്ര സിംഗിനെയും കശ്മീരില്‍ പ്രചാരണത്തിനായി ഇറക്കിയിരുന്നു. എട്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിന് ഫലം കണ്ടുവെന്ന് വ്യക്തമാണ്. അധികം സ്വാധീനമില്ലായിരുന്ന കശ്മീരില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയായി. ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവില്‍ വന്‍ നേട്ടം ബിജെപി സ്വന്തമാക്കി. ജമ്മുവിലാണ് ബിജെപി നേരത്തെ തന്നെ മുന്നേറ്റം ലക്ഷ്യമിട്ടത്.

ഒമര്‍ പറയുന്നത്

ഒമര്‍ പറയുന്നത്

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ ഞങ്ങള്‍ ജയിലിലായിരുന്നു. വളരെ പെട്ടെന്നാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. എല്ലാ ഏജന്‍സികളെയും ഉപയോഗിച്ച് ഞങ്ങളെ കുടുക്കാന്‍ ശ്രമിച്ചു. എന്നിട്ടും നന്നായി തന്നെ മുന്നേറാന്‍ ഗുപ്കര്‍ സഖ്യത്തിന് സാധിച്ചു. ബിജെപിക്കെതിരെയുള്ള ജനവിധിയാണിതെന്നും ഒമര്‍ പറഞ്ഞു. അതേസമയം പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും ഗുപ്കര്‍ സഖ്യം വലിയ വെല്ലുവിളി നേരിട്ടിരുന്നു. ഈ ജയം അവരുടെ പോരാട്ടവീര്യം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.

ബിജെപിയുടെ നേട്ടം

ബിജെപിയുടെ നേട്ടം

ഗുപ്കര്‍ സഖ്യം നേട്ടമുണ്ടാക്കിയെങ്കിലും ബിജെപിയുടെ കുതിപ്പാണ് ഇവിടെ ശ്രദ്ധേയം. ഒറ്റയ്ക്കാണ് അവര്‍ മത്സരിച്ചതെന്നതും ബിജെപിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. കശ്മീരില്‍ അവര്‍ ആദ്യമായി വിജയം നേടുകയും ചെയ്തു. ശ്രീനഗറിലെ കോന്‍മോ ജില്ലാ കൗണ്‍സില്‍ സീറ്റിലാണ് ബിജെപി ജയിച്ചത്. ഇവിടെ പിഡിപിയെയും നാഷണല്‍ കോണ്‍ഫറന്‍സിനെയും മലര്‍ത്തിയടിച്ചാണ് ബിജെപി വിജയിച്ചത്. ഐജാസ് ഹുസൈനാണ് വിജയിച്ചത്. ബന്ദിപോര ജില്ലയിലെ തുലൈല്‍ സീറ്റില്‍ വിജയിച്ച് ഐജാസ് അഹമ്മദ് ഖാനും ബിജെപിയുടെ നേട്ടം വര്‍ധിപ്പിച്ചു. പുല്‍വാമയിലെ കാകപോരയിലും ബിജെപി ജയിച്ചു.

Recommended Video

cmsvideo
തിങ്കളഴ്ച വാക്സിൻ രാജ്യത്ത് ലഭ്യമാകും..വിവരങ്ങൾ | Oneindia Malayalam

English summary
J&k local body election: gupkar alliance wins more than 100 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X