കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുപ്കര്‍ സഖ്യത്തിന് മുന്നേറ്റം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി ഗുപ്കര്‍ സഖ്യം. അതേസമയം ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. രാത്രി 11 മണി വരെയുളള കണക്കുകള്‍ പ്രകാരം ബിജെപി 70 സീറ്റുകളില്‍ ആണ് വിജയിച്ചിരിക്കുന്നത്. അതേസമയം ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമായ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി 57 സീറ്റുകളും പിഡിപി 26സീറ്റുകളും നേടി.

കോണ്‍ഗ്രസ് ഇതുവരെ 21 സീറ്റുകളില്‍ ആണ് വിജയിച്ചിരിക്കുന്നത്. സിപിഎം മത്സരിച്ച 5 സീറ്റുകളിലും വിജയിച്ചു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. 44 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിരിക്കുന്നത്. ജെകെഎപി 10 സീറ്റുകളില്‍ വിജയം കൈവരിച്ചു. ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമായ പീപ്പിള്‍സ് കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് 4 സീറ്റുകള്‍ ലഭിച്ചു. പ്രത്യേക നിയമത്തിലൂടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. 20 ജില്ലകളിലെ 280 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

jk

ആകെ 82 സീറ്റുകള്‍ ആണ് ഗുപ്കര്‍ സഖ്യം ഇതുവരെ നേടിയിട്ടുളളത്. മാത്രമല്ല 30 സീറ്റുകളില്‍ സഖ്യം ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. കശ്മീര്‍ താഴ്വരയില്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ താഴ്വരയില്‍ വേരോട്ടമുണ്ടാക്കാന്‍ 2014ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപി ശ്രമിക്കുന്നതാണ്. ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് കശ്മീര്‍ താഴ്വരയില്‍ നിന്നും ചരിത്രത്തിലാദ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയ്ക്ക് ജില്ലാ വികസന കൗണ്‍സിലിലേക്കുളള തിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. ജമ്മുവിന്റെ പ്രത്യേക പദവി വീണ്ടെടുക്കുന്നതിന് വേണ്ടി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുളളയുടെ നേതൃത്വത്തിനാണ് ഗുപ്കര്‍ സഖ്യം രൂപീകരിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, പീപ്പീള്‍സ് കോണ്‍ഫറന്‍സ് എന്നിവര്‍ ചേര്‍ന്നതാണ് ഗുപ്കര്‍ സഖ്യം.

English summary
J&K Local Polls: Gupkar Alliance leads and BJP single-largest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X