കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഭീകരാക്രമണം; പിഡിപി നേതാവ് കൊല്ലപ്പെട്ടു, നീക്കം കലാപത്തിന്!!

Google Oneindia Malayalam News

ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ പരിക്കേറ്റ പിഡിപി നേതാവ് മരിച്ചു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വെച്ചാണ് ഭീകരരെന്ന് സംശയിക്കുന്നവര്‍ പിഡിപി നേതാവ് അബ്ദുള്‍ ഖാനി ധറിന് നേരെ വെടിയുതിര്‍ത്തത്. പാഹൂ- പല്‍വാന്‍ ഗ്രാമങ്ങള്‍ക്കിടെ തിങ്കളാഴ്ചയായിരുന്നു സംഭവമെന്ന് പോലീസ് വ്യക്തമാക്കി.

വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഖാനിയെ ശ്രീനഗറിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നുവെങ്കിലും മരണമടയുകയായിരുന്നു. 2014 നവംബറില്‍ പിഡിപിയില്‍ ചേരുന്നതിന് മുമ്പ് കോണ്‍ഗ്രസില്‍ നിര്‍ണ്ണായക പദവികള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ പിഡിപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.

 പിഡിപി നേതാവിന്റെ വീട് ആക്രമിച്ചു

പിഡിപി നേതാവിന്റെ വീട് ആക്രമിച്ചു

പിഡിപി നേതാവും ഹജ്ജ് മന്ത്രിയുമായ ഓഖാഫ് ഫറൂഖ് അബ്രാദിയുടെ വീട് ആക്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. കശ്മീര്‍. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലായിരുന്നു സംഭവം. ഭീകരര്‍ ഗാര്‍ഡ് റൂമില്‍ സൂക്ഷിച്ച പോലീസ് ആയുധങങ്ങളുമായി കടന്നുകളയുകയായിരുന്നു.

മോദി- മുഫ്തി കൂടിക്കാഴ്ച

മോദി- മുഫ്തി കൂടിക്കാഴ്ച

കശ്മീരില്‍ വീണ്ടും അക്രമസംഭവങ്ങള്‍ ഉടലെടുത്തത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യോഗം ചേര്‍ന്നിരുന്നു. യോഗം നടന്നു കൊണ്ടിരിക്കെയാണ് കശ്മീരിലെ സംഭവങ്ങള്‍ ഏറെ വഷളായത്.

വിഘടനവാദികളുമായി ചര്‍ച്ച

വിഘടനവാദികളുമായി ചര്‍ച്ച

കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അറുതി വരുത്തുവാന്‍ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ് ഏക മാര്‍ഗ്ഗമെന്നാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മെഹബൂബ മുഫ്തി മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യം. എന്നാല്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍

തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍

ഏപ്രില്‍ രണ്ടാം വാരം നടന്ന ശ്രീനഗര്‍ ലോക് സഭാ തിരഞ്ഞെടുപ്പിനിടെ വിഘടനവാദികളുടെ സ്വാധീനത്തിന് വഴങ്ങി സുരക്ഷാ സേനയ്ക്ക് നേരെ പ്രതിഷേധക്കാര്‍ നടത്തിയ അക്രമത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമേ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയതിന് പിന്നിലും വിഘടനവാദികളുടെ സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Jammu and Kashmir People's Democratic Party (PDP) leader Abdul Gani Dar was killed by militants in Rohmoo village of Pulwama district in south Kashmir today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X