കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദസഞ്ചാരികൾക്കെതിരെ കല്ലേറ്: വാർത്ത തള്ളി കശ്മീര്‍ മന്ത്രി,വാർത്ത പ്രചരിപ്പിക്കുന്നത് ടൂറിസം മേഖല

Google Oneindia Malayalam News

ശ്രീനഗർ: ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ കല്ലേറുണ്ടായെന്ന വാർത്ത നിഷേധിച്ച് മന്ത്രി രംഗത്ത്. ജമ്മുകശ്മീര്‍ മന്ത്രി നയീം അക്തറാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ കല്ലേറുണ്ടായെന്ന വാർത്തകള്‍ തള്ളിക്കളഞ്ഞിട്ടുള്ളത്. സംസ്ഥാനത്തിന്റെ പ്രതിഛായയെ മുറിപ്പെടുത്തുന്ന വിധത്തിലുള്ള നീക്കങ്ങളിൽ‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനിൽ‍ക്കണമെന്നും ജമ്മു കശ്മീര്‍ മന്ത്രി നയീം അക്തർ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രമാണ് ജമ്മു കശ്മീരെന്നും നയീം ചൂണ്ടിക്കാണിക്കുന്നു. തെറ്റായ റിപ്പോര്‍ട്ടുകൾ അവഗണിക്കാന്‍‍ വിനോദസഞ്ചാരികളോട് ആവശ്യപ്പെടുന്ന മന്ത്രി കശ്മീരികളുടെ ആതിഥ്യമര്യാദ അനുഭവിച്ച് അറിയാമെന്നും ചൂണ്ടിക്കാണിക്കുന്നു.

 നീക്കം വിനോദസഞ്ചാര മേഖലയെ തകർക്കാൻ

നീക്കം വിനോദസഞ്ചാര മേഖലയെ തകർക്കാൻ

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ തകർക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് മന്ത്രി ആരോപിക്കുന്നത്. സര്‍ക്കാർ ഇക്കാര്യം ശക്തമായി നിഷേധിക്കുന്നതായും വിഷയം വേണ്ടപ്പെട്ട അധികൃതരുമായും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായും ചർച്ച ചെയ്യുമെന്നും അക്തര്‍ നയീം അക്തര്‍ വ്യക്തമാക്കി. ജമ്മുകശ്മീരിലെ ജനങ്ങളിലേയ്ക്ക് സമാധാനം കൊണ്ടുവരുന്നതിനും സാമ്പത്തിക സ്ഥിതിയില്‍ ഉണര്‍വുണ്ടാകുന്നതിനും മാധ്യമസമൂഹം സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കശ്മീരിലെ ഭൂരിപക്ഷം പേരും ജീവിക്കുന്നത് വിനോദസ‍ഞ്ചാര മേഖലയെ ആശ്രയിച്ചാണെന്നും മന്ത്രി ഓർമിപ്പിക്കുന്നു.

 സംഭവം ഏപ്രിൽ ഒന്നിന്

സംഭവം ഏപ്രിൽ ഒന്നിന്

ജമ്മുകശ്മീരിൽ‍ വച്ച് വിനോദസഞ്ചാരികള്‍ക്ക് നേരെ കല്ലേറുണ്ടായെന്ന വാര്‍ത്ത നിഷേധിച്ച് കശ്മീര്‍ പോലീസ് രംഗത്തെത്തിയിരുന്നു. എന്നാൽ ഏപ്രില്‍ ഒന്നിന് രണ്ട് വിനോദ സഞ്ചാരികൾക്ക് നേരിയ തോതില്‍ പരിക്കേറ്റുവെന്നും ചൂണ്ടിക്കാണിക്കുന്നു. വിനോദസഞ്ചാരികൾ‍ ഒരു പ്രദേശത്തിന് നടുക്കെത്തിയപ്പോഴാണ് കല്ലേറുണ്ടൊയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. എന്നാല്‍ അവാന്തിപൊര പൊലീസ് സൂപ്രണ്ട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബസിന് നേരെ കല്ലേറുണ്ടായെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. അനന്ത്നാഗിലെ ഖാനബാലില്‍ വച്ചാണ് സംഭവമുണ്ടായത്. അവാന്തിപൊരയില്‍ വച്ച് അല്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യാ റിപ്പോർട്ട്

ടൈംസ് ഓഫ് ഇന്ത്യാ റിപ്പോർട്ട്


ജമ്മു കശ്മീരിൽ വച്ച് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസിന് നേരെ കല്ലേറുണ്ടായെന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച മന്ത്രി പോലീസ് ഞായറാഴ്ച അവാന്തിപൊരയിലോ ദാല്‍ തടാകത്തിന് സമീപത്തോ ഞ‍ായറാഴ്ച കല്ലേറുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കർണാടകയിലെ മാണ്ഡ്യയില്‍ നിന്ന് വിനോദസഞ്ചാരികളുമായി പോയ ബസ് ചൊവ്വാഴ്ച കങ്കണിൽ വച്ച് ആക്രമിക്കപ്പെട്ടിരുന്നു. കല്ലേറില്‍ ബസിന്റെ ജനല്‍ച്ചില്ല് തകര്‍ന്ന് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

മന്ത്രി പറയുന്നത്

മന്ത്രി പറയുന്നത്

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രമാണ് ജമ്മു കശ്മീരെന്നും നയീം ചൂണ്ടിക്കാണിക്കുന്നു. തെറ്റായ റിപ്പോര്‍ട്ടുകൾ അവഗണിക്കാന്‍‍ വിനോദസഞ്ചാരികളോട് ആവശ്യപ്പെടുന്ന മന്ത്രി കശ്മീരികളുടെ ആതിഥ്യമര്യാദ അനുഭവിച്ച് അറിയാമെന്നും ചൂണ്ടിക്കാണിക്കുന്നു. ജമ്മു കശ്മീരിൽ വിവിധയിടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കല്ലേറുണ്ടായെന്ന ദേശീയ മാധ്യമത്തിന്റെ വാർത്ത തള്ളിക്കളഞ്ഞാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനത്ത് ഒരിടത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു.

അ‍ഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ സിലിക്കൺവാലി!! ലോകബാങ്ക് റിപ്പോർട്ട് ഇന്ത്യയ്ക്ക് പ്രതീക്ഷ, യുവാക്കളുടെ ഭാവി സുരക്ഷിതം!!അ‍ഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ സിലിക്കൺവാലി!! ലോകബാങ്ക് റിപ്പോർട്ട് ഇന്ത്യയ്ക്ക് പ്രതീക്ഷ, യുവാക്കളുടെ ഭാവി സുരക്ഷിതം!!

English summary
Jammu and Kashmir Minister Naeem Akhtar on Tuesday dismissed the reports of stone-pelting on tourists and said media should desist from spreading fake news which hurt the state's image.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X