കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീര്‍: രണ്ട് നേതാക്കള്‍ കൂടി പുറത്തേക്ക്, സജ്ജാദ് ലോണിനും വഹീദ് പരയ്ക്കും മോചനം!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ നിന്ന് രണ്ട് രാഷ്ട്രീയ നേതാക്കളെ കുടി മോചിപ്പിച്ചു. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍, പി‍ഡിപി യൂത്ത് വിംഗ് പ്രസിഡന്റ് വഹീദ് പര എന്നിവരെയാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് വീടുകളിലേക്ക് മാറ്റിയത്. ഇനി സ്വന്തം വീടുകളിലായിരിക്കും ഇവരില്‍ വീട്ടുതടങ്കലില്‍ കഴിയുക. 2019 ആഗസ്റ്റ് നാലിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായാണ് ഇരു നേതാക്കളെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്.

നിര്‍ഭയകേസില്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകും; വെവ്വേറെ തൂക്കിലേറ്റില്ല, കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി
നിരവധി മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍, ബിസിനസുകാര്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പമാണ് ഇരുവരെയും വീട്ടുതടങ്കലിലാക്കിയത്. ഇരുവരെയും മോചിപ്പിച്ചെങ്കിലും 13 രാഷ്ട്രീയ നേതാക്കള്‍ കൂടി എംഎല്‍എ ഹോസ്റ്റലില്‍ തടങ്കലിലുണ്ട്. ഹോസ്റ്റല്‍ താല്‍ക്കാലികമായി സബ് ജയിലാക്കിയാണ് ഇവരെ പാര്‍പ്പിച്ച് വരുന്നത്.

sajjad-lone-158

ചൊവ്വാഴ്ച ജമ്മു കശ്മീര്‍ ഭരണകൂടം മുന്‍ പിഡിപി എംഎല്‍എ വാച്ചി, സൗത്ത് കശ്മീരിസെ ഐജാസ് അഹമ്മദ് മിര്‍, വ്യാപാരി നേതാവ് ഷക്കീല്‍ അഹമ്മദ് ഖലണ്ടര്‍ എന്നിവരെ മോചിപ്പിച്ചിരുന്നു. ഞായറഴ്ച മോചിപ്പിച്ചവര്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ഒമ്പത് പേരെയാണ് അടുത്ത ദിവസങ്ങളിലായി മോചിപ്പിച്ചത്.

2002ല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അബ്ദുള്‍ ഗാനി ലോണിന്റെ മകനാണ് പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍. നിയമസഭാ തിര‍ഞ്ഞെടുപ്പിന് പിന്നാലെ മോദിയെ മുതിര്‍ന്ന സഹോദരനെന്ന് വിശേഷിപ്പിച്ച ലോണ്‍ പിഡിപി- ബിജെപി സഖ്യ സര്‍ക്കാരില്‍ ബിജെപി ക്വോട്ടയില്‍ മന്ത്രിയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ സജ്ജാദ് ലോണായിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഏറ്റവും ശക്തമായി എതിര്‍ത്തത് ലോണായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള നീക്കം കശ്മീരിലെ ജനങ്ങള്‍ക്ക് മേലുള്ള അടിച്ചമര്‍ത്തലാണെന്നും ലോണ്‍ കുറ്റപ്പെടുത്തിയിരുന്നു. ആഗസ്റ്റ് മൂന്നിന് നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് ലോണ്‍ നിലപാട് വ്യക്തമാക്കിയത്.

English summary
J&K Sajjad Lone and Waheed Parra releases from MLA hostel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X