149 ദിവസങ്ങള്‍ക്ക് ശേഷം ജമ്മുകശ്മീരില്‍ എസ്എംഎസ് സേവനം പുനഃസ്ഥാപിച്ചു
കശ്മീര്‍: പുതുവര്‍ഷ ദിനത്തില്‍ ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനരാംരംഭിച്ചു. നാലര മാസത്തിന് ശേഷമാണ് ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണുകകളിലെ എസ്എംഎസ് സേവേനം പുനരാരംഭിച്ചത്. സര്‍ക്കാര്‍ ആശുപത്രികളെ ഇന്റര്‍ നെറ്റ് സേവനങ്ങളും ഇന്നലെ രാത്രിയോടെ പുനഃസ്ഥാപിച്ചു. ഇന്ന് രാത്രി മുതല്‍ കശ്മീര്‍ മുഴുവനായി എസ്എംഎസ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ജമ്മുകശ്മീര്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ക്കും വ്യാപാരികള്‍ക്കും മറ്റുമായി ഡിസംബര്‍ 10 ന് എസ്എംഎസ് നിരോധനം ഭാഗികമായി പിന്‍വലിച്ചിരുന്നു. ലാന്‍ഡ് ലൈന്‍-പോസ്റ്റ് പെയ്ഡ് സര്‍വീസുകളും ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ചു വരികയാണ്. അതേസമയം മൊബൈല്‍ ഫോണുകളിലെ പ്രീപെയ്ഡ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ലെന്നും കന്‍സാല്‍ അറിയിച്ചു.

145 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ച്ച ലഡാക്കിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഓഗസ്റ്റ് നാലിന് സംസ്ഥാനത്തുടനീളം ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications