കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

149 ദിവസങ്ങള്‍ക്ക് ശേഷം ജമ്മുകശ്മീരില്‍ എസ്എംഎസ് സേവനം പുനഃസ്ഥാപിച്ചു

Google Oneindia Malayalam News

കശ്മീര്‍: പുതുവര്‍ഷ ദിനത്തില്‍ ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനരാംരംഭിച്ചു. നാലര മാസത്തിന് ശേഷമാണ് ജമ്മുകശ്മീരില്‍ മൊബൈല്‍ ഫോണുകകളിലെ എസ്എംഎസ് സേവേനം പുനരാരംഭിച്ചത്. സര്‍ക്കാര്‍ ആശുപത്രികളെ ഇന്‍റര്‍ നെറ്റ് സേവനങ്ങളും ഇന്നലെ രാത്രിയോടെ പുനഃസ്ഥാപിച്ചു. ഇന്ന് രാത്രി മുതല്‍ കശ്മീര്‍ മുഴുവനായി എസ്എംഎസ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ജമ്മുകശ്മീര്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു.

ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ക്കും വ്യാപാരികള്‍ക്കും മറ്റുമായി ഡിസംബര്‍ 10 ന് എസ്എംഎസ് നിരോധനം ഭാഗികമായി പിന്‍വലിച്ചിരുന്നു. ലാന്‍ഡ് ലൈന്‍-പോസ്റ്റ് പെയ്ഡ് സര്‍വീസുകളും ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ചു വരികയാണ്. അതേസമയം മൊബൈല്‍ ഫോണുകളിലെ പ്രീപെയ്ഡ്, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ലെന്നും കന്‍സാല്‍ അറിയിച്ചു.

 phone

145 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ച്ച ലഡാക്കിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചിരുന്നു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഓഗസ്റ്റ് നാലിന് സംസ്ഥാനത്തുടനീളം ഇന്‍റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഒന്നായി തുടരാം, ഒന്നാമതായി തുടരാം; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ഒന്നായി തുടരാം, ഒന്നാമതായി തുടരാം; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

English summary
J&K: SMS facility for all mobile phones, internet services at govt hospitals resume
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X