കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുപ്പക്കാര്‍ വീട്ടിലിരിയ്ക്കണം; ഏറ്റുമുട്ടല്‍ നടക്കുന്നിടത്ത് വരരുതെന്ന് കശ്മീര്‍ ഡിജിപി

Google Oneindia Malayalam News

ശ്രീനഗര്‍: ബുദ്ഗാം ഏറ്റുമുട്ടലിന് ശേഷം ജമ്മു കശ്മീരിലെ സംഘര്‍ഷാവസ്ഥയ്ക്കിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ താക്കീതുമായി ഡിജിപി. ചെറുപ്പക്കാര്‍ ഏറ്റുമുട്ടല്‍ നടക്കുന്നിടത്ത് എത്തേണ്ട ആവശ്യമില്ലെന്നും വീട്ടിരിയ്ക്കണമെന്നുമാണ് ജമ്മു കശ്മീര്‍ ഡിജിപി എസ്പി വേയ്ദിന്റെ താക്കീത്. സുരക്ഷാ സേന നടത്തിയ ഭീകര ഏറ്റുമുട്ടലിനെതിരെ പ്രതിഷേധവുമായി കശ്മീരി യുവാക്കള്‍ രംഗത്തത്തെിയതാണ് ഡിജിപിയെ പ്രകോപിപ്പിച്ചിട്ടുള്ളത്.

യുവാക്കളെ വഴിതെറ്റിച്ച് ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളിലെത്തിക്കുവാന്‍ പുറത്തുനിന്ന് വന്‍ തോതില്‍ പ്രകോപനങ്ങളും പ്രേരണകളുമുണ്ടാവും എന്നാല്‍ യുവാക്കള്‍ വീട്ടിലിരിക്കണമെന്നാണ് ഡിജിപിയുടെ ആവശ്യം. ഏറ്റുമുട്ടല്‍ നടക്കുന്നിടത്തെത്തുന്ന യുവാക്കള്‍ ആത്മഹത്യ ചെയ്യുകയാണെന്നും അതിനാല്‍ വീട്ടിലിരിക്കണമെന്നും ഇത് തന്റെ അപേക്ഷയാണെന്നും എസ്പി വേദ് പറയുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തിയ ഡിജിപി കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചര്‍ച്ച ചെയ്തിരുന്നു.

kashmir-unrest

കശ്മീര്‍ സംഘര്‍ഷത്തില്‍ കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം ബിജെപിയും രംഗത്തെത്തിയിരുന്നു. സ്വന്തം മക്കളെ സുരക്ഷിതരാക്കി കശ്മീരിലെ യുവാക്കളെ സംഘര്‍ഷത്തിലേയ്ക്ക് നയിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

ബുദ്ഗാമില്‍ ഭീകരര്‍ക്കെതിരെ നടത്തിയ ഏറ്റുമുട്ടല്‍ സങ്കീര്‍ണ്ണമായിരുന്നുവെന്നും ഒരേ സമയം ഭീകരരെയും തങ്ങള്‍ക്കെതിരെ കല്ലെറിയുന്ന യുവാക്കളേയും നേരിടേണ്ടിവന്നുവെന്നാണ് സിആര്‍പിഎഫിന്റെ സാക്ഷ്യപ്പെടുത്തല്‍. മൂന്ന് യുവാക്കള്‍ മരിച്ച ഏറ്റുമുട്ടലില്‍ 17 പ്രതിഷേധക്കാര്‍ക്കും 60 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. ഒളിഞ്ഞിരിക്കുന്ന ഭീകരര്‍ക്ക് വേണ്ടി നടത്തിയ തിരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

English summary
Amid the tense situation in Kashmir, in the aftermath of the Budgam encounter which resulted in the death of three civilians and injuries to other locals, as well as security personnel, Jammu and Kashmir Director General of Police (DGP) SP Vaid has warned that youth should not come to encounter sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X