കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്കുള്ള വിലക്ക് നീങ്ങി: നീക്കം രണ്ട് മാസത്തിന് ശേഷം, ഒക്ടോബര്‍ 10 മുതല്‍

കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്കുള്ള നിയന്ത്രമം നീങ്ങി: നീക്കം രണ്ട് മാസത്തിന് ശേഷം

Google Oneindia Malayalam News

ശ്രീനഗര്‍: രണ്ട് മാസത്തിന് ശേഷം വിനോദസഞ്ചാരികള്‍ക്ക് പ്രവേശന അനുമതി നല്‍കി ജമ്മു കശ്മീര്‍ ഭരണകൂടം. നേരത്തെ ആഗസ്റ്റില്‍ ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പാണ് കശ്മീര്‍ താഴ്വര വിട്ടുപോകാന്‍ വിനോദ സഞ്ചാരികളോട് ആവശ്യപ്പെട്ടത്. ഈ വിലക്ക് നീക്കിയതായി തിങ്കളാഴ്ച ആഭ്യന്തര വകുപ്പ് തന്നെയാണ് അറിയിച്ചത്. ഒക്ടോബര്‍ 10 മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും. ജമ്മു കശ്മീരിലെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ഉപദേശകരുടേയും ചീഫ് സെക്രട്ടറിയുടേയും യോഗത്തിലാണ് ഗവര്‍ണറുടെ നിര്‍ദേശമെന്ന് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.

ബിഎഡിനെന്ന് പറഞ്ഞ് ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് പോയത് എങ്ങോട്ട്; ദുരൂഹത.. അമ്പരപ്പ് ബിഎഡിനെന്ന് പറഞ്ഞ് ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് പോയത് എങ്ങോട്ട്; ദുരൂഹത.. അമ്പരപ്പ്

ആഗസ്റ്റ് രണ്ടിനാണ് അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും ഉടന്‍ കശ്മീര്‍ താഴ്വര വിടാന്‍ കശ്മീര്‍ ഭരണകൂടം നിര്‍ദേശിച്ചത്. ഇതിന് പിന്നാലെ അമര്‍നാഥ് തീര്‍ത്ഥാടനവും റദ്ദാക്കിയിരുന്നു. താഴ് വരയില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതോടെ 340,000 തീര്‍ത്ഥാടകരാണ് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കശ്മീരിലേക്കുള്ള യാത്ര റദ്ദാക്കിയത്.

-governor-satya-pal-malik

ആഗസ്റ്റ് 5ന് ശേഷം 150 വിദേശികള്‍ മാത്രമാണ് കശ്മീര്‍ സന്ദര്‍ശിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സര്‍ക്കാര്‍ കരുനീക്കങ്ങള്‍ നടത്തിയത്. അതേ സമയം പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീര്‍ സാധാരണ നിലയിലേക്ക് എത്തുമ്പോഴാണ് സര്‍ക്കാര്‍ വിനോദ സഞ്ചാരികള്‍ക്ക് അനുമതി നല്‍കുന്നതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കൂടുതല്‍ പ്രതികരിച്ചിട്ടില്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനോട് അനുബന്ധിച്ച് മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയിരുന്നു. വീട്ടുതടങ്കല്‍ 60 ദിവസം പിന്നിട്ടിട്ടും കുറച്ച് നേരാക്കളെ മാത്രമാണ് ഭരണകൂടം മോചിപ്പിട്ടിട്ടുള്ളത്. ഒമര്‍ അബ്ദുള്ള, പിതാവ് ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെട്ട മുന്‍നിര നേതാക്കള്‍ ഇപ്പോഴും കരുതല്‍ തടങ്കലില്‍ തന്നെയാണുള്ളത്. കശ്മീരിലെ ബ്ലോക്ക് ഡവലപ്പ്മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നാഷണല്‍ കോണ്‍ഫറന്‍സ് പ്രതിനിധി സംഘത്തിന് ഒമര്‍ അബ്ദുള്ളയെയും ഫറൂഖ് അബ്ദുള്ളയെയും കാണാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച പിഡിപി അധ്യക്ഷയുമായും പിഡിപി പ്രവര്‍ത്തകരുമായുമുള്ള കൂടിക്കാഴ്ചയ്ക്കും കശ്മീ‍ര്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.

English summary
J&K to open for tourists from October 10 as governor lifts restrictions after 2 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X