കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍: വീട്ടുതടങ്കലിലുള്ള മൂന്ന് പേര്‍ കൂടി പുറത്തേക്ക്, മോചനം കര്‍ശന ഉപാധികളോടെ!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഭരണകൂടം മൂന്ന് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കും. യവാര്‍ മിര്‍, നൂര്‍ മുഹമ്മദ്, ഷോയബ് ലോണ്‍ എന്നിവരെയാണ് കര്‍ശന ഉപാധികളോടെയാണ് കരുതല്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കുക. തടങ്കല്‍ അവസാനിപ്പിക്കുന്നതിനുള്ള കാരണവും വിശദീകരിച്ച ശേഷമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നടപടി. ആഗസ്റ്റ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ കശ്മീര്‍ ഭരണകൂടം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കശ്മീരിലെ എല്ലാത്തരത്തിലുള്ള വാര്‍ത്താ വിനിമയ ഉപാധികളും സര്‍ക്കാര്‍ വിഛേദിച്ചിരുന്നു.

ശബരിമലയില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി; അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പിള്ളശബരിമലയില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി; അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പിള്ള

പിഡിപിയുടെ റാഫിയാബാദ് എംഎല്‍എയാണ് വ്യാഴാഴ്ച മോചിപ്പിക്കപ്പെടുന്ന മിര്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ നോര്‍ത്ത് കശ്മീരില്‍ നിന്ന് മത്സരിച്ചയാളാണ് ലോണ്‍. പീപ്പിള്‍സ് കോണ്‍ഫറന്‍സ് തലവന്‍ സജ്ജാദ് ലോണിന്റെ അടുത്ത സഹായിയാണ് ലോണ്‍. നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകനാണ് മോചിപ്പിക്കുന്നവരില്‍ മൂന്നാമന്‍. ശ്രീനഗറിരെ സായുധ പോരാളികളുടെ സാന്നിധ്യമുള്ള ബാട്ട്മലൂ പ്രദേശം ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്.

kashmir-156709

മോചനത്തിന് മുമ്പായി സമാധാനം കാത്തുസൂക്ഷിക്കുമെന്നും നല്ല പെരുമാറ്റം കാഴ്ചവെക്കുമെന്നുള്ള ബോണ്ടിലും ഒപ്പുവെപ്പിക്കും. കശ്മീര്‍ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ഇമ്രാന്‍ അന്‍സാരി, സയീദ് അഖൂണ്‍ എന്നിവരെ മോചിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് ഇവര്‍ക്ക് സെപ്തംബര്‍ 21ന് മോചനത്തിന് വഴിയൊരുങ്ങിയത്. രാഷ്ട്രീയ നേതാക്കള്‍, വിഘടനവാദികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിങ്ങനെ ആയിരത്തോളം പേരെയാണ് കശ്മീര്‍ ഭരണകൂടം വീട്ടുതടങ്കലിലാക്കിയത്. ഇവരില്‍ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും ഉള്‍പ്പെടുന്നുണ്ട്. ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ധാരണായിട്ടില്ല.

കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയവരില്‍ 250ലധികം പേരെ ജമ്മു കശ്മീരിന് പുറത്തെ ജയിലുകളിലേക്ക് മാറ്റിയിരുന്നു. ഫറൂഖ് അബ്ദുള്ളയെ പൊതു സുരക്ഷാ വകുപ്പ് പ്രകാരമാണ് തടങ്കലിലാക്കിയിട്ടുള്ളത്. ക്രിമിനല്‍ പൊസീജിയര്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയിട്ടുള്ളത്.

English summary
J&K to Release 3 Politicians from Detention under strict conditions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X