വിശ്വസിക്കാമോ.... ഇന്ത്യയില്‍ ഇന്ത്യന്‍ പതാക കത്തിച്ചു, പകരം ഐസിസിന്റെ പതാക ഉയര്‍ത്തി...
ശ്രീനഗര്‍: ഇന്ത്യയില്‍ ഇന്ത്യന്‍ പതാക കത്തിക്കുകയോ... അതെ, വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ നടന്നത്. വെള്ളിയാഴ്ച ത്തെ നിസ്‌കാരത്തിന് ശേഷം ഒരു യുവാക്കള്‍ ചേര്‍ന്നാണ് ഇന്ത്യയുടെ ദേശീയ പതാക കത്തിച്ചത്. സുരക്ഷാ സൈനികരും വിഘടനവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വരെയെത്തി സംഭവങ്ങള്‍.
ഇന്ത്യന്‍ പതാക കത്തിച്ച യുവാക്കളുടെ സംഘം ഭീകരവാദ സംഘടനയായ ഐസിസിന്റെയും അയല്‍രാജ്യമായ പാകിസ്താന്റെയും കൊടികള്‍ ഉയര്‍ത്തി. മുദ്രാവാക്യങ്ങള്‍ വിളിച്ചു. ശ്രീനഗറിലെ നോവാത പ്രദേശത്ത് ജാമിയ മസ്ജിദിന് സമീപത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പോലീസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ചെറുപ്പക്കാരുടെ സംഘം പോലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇവരെ പോലീസ് സംഘം തുരത്തിയോടിക്കുകയായിരുന്നു. സംഘത്തിന് നേരെ കണ്ണീര്‍വാതകം ഉപയോഗിക്കേണ്ടിവന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. ഇതാദ്യമായിട്ടല്ല കാശ്മീരില്‍ ഐസിസിന്റെയും പാകിസ്താന്റെയും പതാകകള്‍ ഉയര്‍ത്തുന്നത്. അടുത്തിടെയായി ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും പല തവണ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications