ജമ്മു കശ്മീര്‍: സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണം, ജവാന്‍ കൊല്ലപ്പെട്ടു
രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. ആയുധധാരികളായ ഭീകരര്‍ സിആര്‍പിഎഫ് വാഹനം പന്താ ചൗക്കില്‍ വച്ച് ആക്രമിക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. പ്രകോപനമില്ലാതെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 29 ബറ്റാലിയന്‍റെ പട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വൈകിട്ട് 5.50 നായിരുന്നു സംഭവം. ഭീകരര്‍ക്ക് സിആര്‍പിഎഫ് തിരിച്ചടി നല്‍കുകയും ചെയ്തു.
ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ശ്രീനഗറിലെ ബദാമിബാഗിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണത്തോടെ പ്രദേശത്ത് പാരാമിലിട്ടറി സേനയും സൈന്യവും ചേര്‍ന്ന് സംയുക്ത തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ശ്രീനഗര്‍- ജമ്മു ദേശീയ പാത അടച്ചിട്ടു.

ജമ്മു കശ്മീരില്‍ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തുവരുന്നതിനിടെയാണ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടാവുന്നത്. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. കേസന്വേഷണം വേഗത്തിലാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും പോലീസ് രൂപീകരിച്ചതായും സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് തിരിച്ചറിഞ്ഞുവെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications