jaahnavi kandula: യുഎസില്‍ പൊലീസ് വാഹനമിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; 262 കോടി നഷ്ടപരിഹാരം
അമരാവതി: അമേരിക്കയില്‍ പൊലീസ് പട്രോളിങ് വാഹനമിടിച്ച് മരിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം. യുഎസിലെ സിയാറ്റില്‍ ഭരണകൂടമാണ് നഷ്ടപരിഹാരം നല്‍കുന്നത്. സിയാറ്റിലില്‍ വച്ച് ജാഹ്നവി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് 2023 ജനുവരിയില്‍ ദാരണുമായ സംഭവം ഉണ്ടായത്. അമിതവേഗതയില്‍ എത്തിയ പൊലീസ് വാഹനം ജാഹ്നവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയാണ് 23-കാരിയായ ജാഹ്നവി. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ എംഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു. അപകടശേഷം രണ്ടു വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍ണായകമായ ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്.

യുഎസ് നിയമപ്രകാരം ജാഹ്നവിയുടെ മരണത്തിന് പൊലീസ് ഉത്തരവാദികളായതിനാല്‍ വലിയ നഷ്ടപരിഹാരത്തിന് കുടുംബത്തിന് അര്‍ഹതയുണ്ട്. ഇതാണ് നിയമപോരാട്ടത്തിലൂടെ നേടിയെടുത്തത്. സിയാറ്റില്‍ നഗരസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാര തുകകളിലൊന്നാണിത്. ഈ തുക മകളുടെ വിയോഗത്തിന് പകരമാകില്ലെങ്കിലും നീതി ഉറപ്പാക്കാന്‍ സാധിച്ചതില്‍ ആശ്വാസമുണ്ടെന്ന് കുടുംബവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2021-ലാണ് ഉന്നത പഠനത്തിനായി യുവതി അമേരിക്കയില്‍ എത്തിയത്. കാമ്പസില്‍ നിന്നിറങ്ങി കാല്‍നടയായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ പൊലീസ് വാഹനം ജാഹ്നവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഹ്നവി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ മാത്രം വേഗത അനുവദനീയമായ സ്ഥലത്താണ് പൊലീസ് ഉദ്യോഗസ്ഥനായ കെവിന് ഡേവി 119 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിച്ചത്. അപകടത്തിന് ശേഷം ജാഹ്നവിയുടെ ജീവന് തങ്ങള്‍ വലിയ വില കല്‍പ്പിക്കുന്നില്ലെന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിഹാസരൂപേണയുള്ള സംഭാഷണം പുറത്ത് വന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ പരാമര്‍ശങ്ങളാണ് മാതാപിതാക്കളെ ഏറെ വേദനിപ്പിച്ചത്. സംഭാഷണമെല്ലാം പൊലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞതിനാല്‍ കുറ്റകൃത്യം തെളയിക്കാനും പ്രയാസമുണ്ടായില്ല. സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുകയും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ സിയാറ്റില്‍ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മാതാപിതാക്കള്‍ നടത്തിയ ചരിത്രപരമായ നിയമപോരാട്ടത്തിലൂടെയാണ് സിയാറ്റില്‍ സര്‍ക്കാര്‍ കുടുംബത്തിന് 29 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് സമ്മതിക്കുകയും കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തത്.
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications