മോഷണക്കുറ്റത്തിന് 'ജാക്കി ചാന്' അറസ്റ്റില്‍
ഹൈദരാബാദ്: പിടികിട്ടാപ്പുള്ളി ജാക്കി ചാനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് തവണ പോലീസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട പ്രതിയാണ് ഇയാള്‍. മേഖല വെങ്കടേഷ് എന്നാണ് യഥാര്‍ത്ഥ പേര്. നാലു വര്‍ഷമായി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയാണ് ചെയ്തിരുന്നത്.
15 ാം വയസ്സ് മുതല്‍ മോഷണം തൊഴിലായി എടുത്ത ജാക്കി ചാന് 2005 മുതല്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണ്. ബുധനാഴ്ച കുര്‍നൂള്‍ പ്രദേശത്ത് നിന്നും അറസ്റ്റിലാകുമ്പോള്‍ 500 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

കുര്‍നൂള്‍ പോലീസ് സ്റ്റേഷനില്‍ 18 കേസുകളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ളത്. 2012 ല്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിയ്ക്ക് 5 എസ്കോര്‍ട്ട് പോലീസുക്കാരുടെ കണ്ണ് വെട്ടിച്ച് ജീപ്പില്‍ നിന്നും രക്ഷപ്പെട്ടത്. അതിവിദഗ്ദമായി രക്ഷപ്പെടാനുള്ള ഇയാളുടെ കഴിവാണ് പോലീസ് റെക്കോഡുകളില്‍ ജാക്കി ചാന് എന്ന പേര് ചാര്‍ത്തി കൊടുത്തത്.
പോലീസില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ബെംഗളൂരുവിലായിരുന്നു താമസം. എട്ട് പേര് ചേര്‍ന്നുള്ള മോഷണ സംഘത്തിന്റെ തലവനായിരുന്നു ജാക്കി ചാന്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് സംഘം മോഷണം നടത്തുന്നത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications