കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണക്കുറ്റത്തിന് 'ജാക്കി ചാന്‍' അറസ്റ്റില്‍

  • By Neethu
Google Oneindia Malayalam News

ഹൈദരാബാദ്: പിടികിട്ടാപ്പുള്ളി ജാക്കി ചാനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് തവണ പോലീസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട പ്രതിയാണ് ഇയാള്‍. മേഖല വെങ്കടേഷ് എന്നാണ് യഥാര്‍ത്ഥ പേര്. നാലു വര്‍ഷമായി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയാണ് ചെയ്തിരുന്നത്.

15 ാം വയസ്സ് മുതല്‍ മോഷണം തൊഴിലായി എടുത്ത ജാക്കി ചാന്‍ 2005 മുതല്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണ്. ബുധനാഴ്ച കുര്‍നൂള്‍ പ്രദേശത്ത് നിന്നും അറസ്റ്റിലാകുമ്പോള്‍ 500 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

karate-12

കുര്‍നൂള്‍ പോലീസ് സ്‌റ്റേഷനില്‍ 18 കേസുകളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ളത്. 2012 ല്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിയ്ക്ക് 5 എസ്‌കോര്‍ട്ട് പോലീസുക്കാരുടെ കണ്ണ് വെട്ടിച്ച് ജീപ്പില്‍ നിന്നും രക്ഷപ്പെട്ടത്. അതിവിദഗ്ദമായി രക്ഷപ്പെടാനുള്ള ഇയാളുടെ കഴിവാണ് പോലീസ് റെക്കോഡുകളില്‍ ജാക്കി ചാന്‍ എന്ന പേര് ചാര്‍ത്തി കൊടുത്തത്.

പോലീസില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ബെംഗളൂരുവിലായിരുന്നു താമസം. എട്ട് പേര്‍ ചേര്‍ന്നുള്ള മോഷണ സംഘത്തിന്റെ തലവനായിരുന്നു ജാക്കി ചാന്‍. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് സംഘം മോഷണം നടത്തുന്നത്.

English summary
Hyberabad police finally arrested ‘Jackie Chan’, a notorious burglar, who escaped twice from cops using his acrobatic skills. The burglar, whose real name is Mekala Venkatesh, had been avoiding the police for four years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X