കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന ജാഫര്‍ ഷെരീഫ് അന്തരിച്ചു

Google Oneindia Malayalam News

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന സികെ ജാഫര്‍ ഷെരീഫ് അന്തരിച്ചു. ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 85 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം നിസ്‌കാരത്തിനായി പോകാനൊരുങ്ങവേ അദ്ദേഹം കുഴഞ്ഞു വീണിരുന്നു. തുടര്‍ന്നാണ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ഇന്ത്യ വിന്‍സ് ഫ്രീഡം എന്ന പുസ്തകത്തിന്റെ ഉര്‍ദു പരിഭാഷയുടെ പണിപ്പുരയിലായിരുന്നു ഷെരീഫ്. നവംബര്‍ 28ന് പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങവേയാണ് മരണം തേടിയെത്തിയത്. നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തിനുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നെഞ്ച് വേദന അടക്കമുള്ള കാര്യങ്ങള്‍ അടിക്കടി ഉണ്ടാവാറുണ്ടായിരുന്നുവെന്ന് അദ്ദേഹം നേരത്തെ ഡോക്ടര്‍മാറെ അറിയിച്ചിരുന്നു.

1

1991-95 കാലഘട്ടത്തിലാണ് അദ്ദേഹം റെയില്‍വേ മന്ത്രിയായത്. കോണ്‍ഗ്രസിന് ഇപ്പോഴുള്ള മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ദേഗവൗഡ മന്ത്രിസഭയില്‍ എംപി ഫണ്ട് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ച നേതാവെന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ എംപി ഫണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കമ്പ്യൂട്ടര്‍ സെന്ററുകള്‍ക്കുമായിരുന്നു അധികവും ഉപയോഗിച്ചിരുന്നത്. ഇത് ദേശീയ തലത്തില്‍ അദ്ദേഹത്തെ പ്രശസ്തനാക്കിയ സംഭവമാണ്. നേരത്തെ ലണ്ടനില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും ഒപ്പം കൊണ്ടു പോയ സംഭവത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നെങ്കില്‍ 2012 സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

അമിത് ഷാ പിന്നേം വീണു! ഹെലികോപ്റ്റർ വീഴ്ചയ്ക്ക് പിന്നാലെ രഥത്തിൽ നിന്നും ചുവട് തെറ്റി താഴേക്ക്അമിത് ഷാ പിന്നേം വീണു! ഹെലികോപ്റ്റർ വീഴ്ചയ്ക്ക് പിന്നാലെ രഥത്തിൽ നിന്നും ചുവട് തെറ്റി താഴേക്ക്

ഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ളാമും; സുനില്‍ ഇളയിടംഹൈന്ദവ വർഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ എതിർക്കപ്പെടേണ്ടതാണ് പൊളിറ്റിക്കൽ ഇസ്ളാമും; സുനില്‍ ഇളയിടം

English summary
jaffer sherif passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X