കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബാബു നായിഡുവിനെ കൊല്ലാന്‍ നീക്കം, ജഗന്‍ മോഹനെതിരെ ആരോപണവുമായി ടിഡിപി നേതാവ്!!

Google Oneindia Malayalam News

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വമ്പന്‍ ആരോപണവുമായി ടിഡിപി. ചന്ദ്രബാബു നായിഡുവിനെ കൊല്ലാനായി ജഗന്‍ മോഹന്‍ റെഡ്ഡി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ടിഡിപി എംപി ബുദ്ധ വെങ്കണയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡി, സര്‍ക്കാരിന്റെ സഹായത്തോടെ നായിഡുവിനെ കൊല്ലാനായി ശ്രമിക്കുന്നുവെന്നാണ് ഇയാള്‍ ഉന്നയിക്കുന്നത്.

1

നേരത്തെ നായിഡുവിന്റെ വീട് സ്ഥിതി ചെയ്യുന്ന കൃഷ്ണ നദിയുടെ തീരത്ത് ഡ്രോണ്‍ ക്യാമറകള്‍ നിരീക്ഷണം നടത്താന്‍ ജഗന്‍ മോഹന്‍ അനുമതി നല്‍കിയിരുന്നു. ഇത് നായിഡുവിനെ നിരന്തരം നിരീക്ഷിക്കുന്നതിനാണെന്നും, അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും നിരീക്ഷണത്തിലാണെന്ന് ടിഡിപി നേതാവ് പറയുന്നു. ഇത് അദ്ദേഹത്തെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ട് നടക്കുന്നതാണെന്നും ബുദ്ധ പറയുന്നു.

ചന്ദ്രബാബു നായിഡുവിനുള്ള സുരക്ഷ മന:പ്പൂര്‍വം കുറച്ചിരിക്കുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡി. അധികാരത്തിലെത്തിയ ശേഷം നായിഡുവിനെതിരെ പ്രതികാര നടപടികളാണ് അദ്ദേഹം നടത്തുന്നത്. ഹൈക്കോടതി നിര്‍ദേശം തള്ളിയാണ് സുരക്ഷയ്ക്കുള്ള ആളുകളെ കുറച്ചത്. ഡ്രോണ്‍ വഴിയുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേകം ആളുകളെ ഏര്‍പ്പാടാക്കിയുണ്ടെന്നും ടിഡിപി നേതാവ് പറഞ്ഞു.

ഗൂഢാലോചനയില്‍ മംഗള്‍ഗിരി എംഎല്‍എ അല്ല രാമകൃഷ്ണ റെഡ്ഡിയുടെ സ്വാധീനവുമുണ്ടെന്ന വെങ്കണ്ണ പറയുന്നു. ആന്ധ്രയില്‍ പ്രളയത്തെ തുടര്‍ന്ന് ജനങ്ങള്‍ നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അമേരിക്കയില്‍ ഒഴിവുകാലം ആസ്വദിക്കുകയാണെന്നും വെങ്കണ്ണ ആരോപിച്ചു. പ്രകാശം ബാരേജ് ഗേറ്റ് അവസാന നിമിഷം തുറന്നില്ലായിരുന്നെങ്കില്‍ ദുരിതത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും വെങ്കണ്ണ പറഞ്ഞു. അതേസമയം പ്രളയത്തിന്റെ ചിത്രങ്ങള്‍ക്കായിട്ടാണ് ഡ്രോണുകള്‍ സ്ഥാപിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്.... അധ്യക്ഷ സ്ഥാനത്തിനായി മുലായം സിംഗിന്റെ നീക്കങ്ങള്‍!!സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്.... അധ്യക്ഷ സ്ഥാനത്തിനായി മുലായം സിംഗിന്റെ നീക്കങ്ങള്‍!!

English summary
jagan conspired to kill naidu alleges tdp leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X