കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ റെഡ്ഡിക്ക് കുടുംബ കുരുക്ക്; അമ്മാവന്റെ കൊലപാതക കേസില്‍ മകള്‍ കോടതിയില്‍, ജഗന്‍ വാക്ക് മാറ്റി

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ കുടുംബാംഗം തന്നെ രംഗത്ത്. അമ്മാവന്റെ മകളാണ് ജഗനെതിരെ രംഗത്തുവന്നിരിക്കുന്നത്. അമ്മാവന്‍ മുന്‍ എംപി വൈഎസ് വിവേകാനന്ദ റെഡ്ഡി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം തേടി അവരുടെ മകള്‍ സുനിത നാര്‍റെഡ്ഡി ഹൈക്കോടതിയെ സമീപിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അമ്മാവന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ കുടുംബത്തിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന് സുനിത ആരോപിക്കുന്നു. ഈ സംഭവം ജഗന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്...

മുഖ്യമന്ത്രിയായ ശേഷം

മുഖ്യമന്ത്രിയായ ശേഷം

മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് ജഗനെതിരെ സ്വന്തം കുടുംബത്തില്‍ നിന്ന് ആരോപണം ഉയരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കഡപ്പയിലെ വീട്ടില്‍ വച്ചാണ് വിവേകാനന്ദ റെഡ്ഡി കൊല്ലപ്പെട്ടത്. ഇതില്‍ കുടുംബത്തിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന് വിവേകാനന്ദ റെഡ്ഡിയുടെ മകള്‍ സുനിത ആരോപിക്കുന്നു.

സിബിഐക്ക് വിടണം

സിബിഐക്ക് വിടണം

ബന്ധുക്കളായ കഡപ്പ എംപി വൈഎസ് അവിനാശ് റെഡ്ഡിയെയും അദ്ദേഹത്തിന്റെ അച്ഛന്‍ വൈഎസ് ഭാസ്‌കര്‍ റെഡ്ഡയെയും സംശയമുണ്ടെന്ന സുനിത ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്തുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറാത്തതെന്നും സുനിത ചോദിച്ചു.

അന്ന് ജഗന്‍ പറഞ്ഞത്

അന്ന് ജഗന്‍ പറഞ്ഞത്

മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ജഗന്‍ റെഡ്ഡി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന് പിന്നില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി അംഗങ്ങളാണെന്നും അതുകൊണ്ടുതന്നെ ആന്ധ്ര പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും ജഗന്‍ അന്ന് പറഞ്ഞിരുന്നു.

ജഗന്‍ ഇപ്പോള്‍ ചെയ്തത്

ജഗന്‍ ഇപ്പോള്‍ ചെയ്തത്

എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം ജഗന്‍ അമ്മാവന്റെ കൊലപാതക കേസ് സിബിഐക്ക് കൈമാറിയില്ല. മാത്രമല്ല, നേരത്തെ എഡിജിപി റാങ്കിലുള്ള പോലീസ് ഓഫീസറുടെ നേതൃത്വത്തിലാണ് നേരത്തെ അന്വേഷണം നടന്നിരുന്നത്. ജഗന്‍ മുഖ്യമന്ത്രിയായ ശേഷം അന്വേഷണ സംഘത്തെ മാറ്റി എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നു.

പലതും ഒളിക്കുന്നു

പലതും ഒളിക്കുന്നു

നേരത്തെ അന്വേഷിച്ച എഡിജിപി അവധിയില്‍ പോയിരിക്കുകയാണ്. അദ്ദേഹത്തേക്കാള്‍ പദവി താഴ്ന്ന ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. പലതും ഒളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും സുനിത നര്‍റെഡ്ഡി പറഞ്ഞു. അന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട ജഗന്‍ റെഡ്ഡി മുഖ്യമന്ത്രിയായ ശേഷം വാക്ക് മാറ്റിയെന്നും ഇതില്‍ സംശയമുണ്ടെന്നും സുനിത പറയുന്നു.

പ്രചാരണത്തിന് ഇറങ്ങും മുമ്പ്

പ്രചാരണത്തിന് ഇറങ്ങും മുമ്പ്

നേരത്തെ കേസ് അന്വേഷിച്ച എഡിജിപി അഭിഷേക് മൊഹന്തി ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഒട്ടേറെ ദുരൂഹതകള്‍ കേസിലുണ്ടെന്ന് സുനിത പരാതിയില്‍ ബോധിപ്പിക്കുന്നു. 68കാരനായ വിവേകാനന്ദ റെഡ്ഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് വീട്ടില്‍ വച്ച് കൊല്ലപ്പെട്ടത്.

മൂന്ന് പരാതികള്‍

മൂന്ന് പരാതികള്‍

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട ജഗന്‍ റെഡ്ഡി ഒരു പരാതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ സുനിതയുടെ അമ്മ വൈഎസ് സൗഭാഗ്യയമ്മയും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികള്‍ക്കൊപ്പം സുനിതയുടെ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും. ഏറെ വിവാദമായേക്കാന്‍ സാധ്യതയുള്ള കേസാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ സൈനികര്‍ ബോധരഹിതരാകുന്നു; 50 പേര്‍ ആശുപത്രിയില്‍, ഇറാന്റെ തിരിച്ചടിയില്‍ അടിപതറിഅമേരിക്കന്‍ സൈനികര്‍ ബോധരഹിതരാകുന്നു; 50 പേര്‍ ആശുപത്രിയില്‍, ഇറാന്റെ തിരിച്ചടിയില്‍ അടിപതറി

English summary
Jagan Faces Trouble From Family, Cousin Goes To Court Over Uncle Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X