കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചുനല്‍കും, നായിഡുവിന്റെ വീട് പൊളിക്കും?

Google Oneindia Malayalam News

അമരാവതി: തലസ്ഥാന വികസനത്തിന് വേണ്ടി കര്‍ഷകരുടെ ഭൂമി ഏറ്റെടുത്തത് ആന്ധ്രയില്‍ പുകയുന്ന വിഷയമാണ്. ജഗന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വന്‍ പ്രഖ്യാപനമാണ് നടത്തുന്നത്. ഇതില്‍ ഭൂമി നഷ്ടമായ കര്‍ഷകര്‍ക്കും ആശ്വസിക്കാന്‍ വകയുണ്ട്. നിര്‍ബന്ധപൂര്‍വം ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കുമെന്ന് ജഗന്‍ പ്രഖ്യാപിച്ചു.

ജഗന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആന്ധ്രയില്‍ ഒട്ടേറെ ജനപ്രിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ശമ്പളം രണ്ടിരട്ടി വര്‍ധിപ്പിച്ചതും സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കാന്‍ തീരുമാനിച്ചതും ഇതില്‍പ്പെടും. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നും നടപ്പാക്കുകയാണ് സര്‍ക്കാര്‍. അതേസമയം, മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു അമേരിക്കയില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ താമസിക്കാന്‍ വിടുണ്ടായേക്കില്ലെന്നാണ് ആന്ധ്രയിലെ പ്രചാരണം. വിശദാംശങ്ങള്‍ ഇങ്ങനെ....

 എന്തുകൊണ്ട് അമരാവതി

എന്തുകൊണ്ട് അമരാവതി

പഴയ ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ആന്ധ്രയ്ക്ക് പുതിയ തലസ്ഥാനം കണ്ടെത്തേണ്ടി വന്നു. തുടര്‍ന്നാണ് അമരാവതി തലസ്ഥാനമായി വികസിപ്പിക്കാന്‍ തീരുമാനിച്ചത്.

 കര്‍ഷകരുടെ ഭൂമി ഏറ്റെടുത്തത് ഇതിന്..

കര്‍ഷകരുടെ ഭൂമി ഏറ്റെടുത്തത് ഇതിന്..

തലസ്ഥാന വികസനത്തിന് വേണ്ടിയാണ് കര്‍ഷകരുടെ ഭൂമി ഏറ്റെടുത്തത്. ഇതില്‍ ബലം പ്രയോഗിച്ച് ഏറ്റെടുത്ത ഭൂമിയും ഉള്‍പ്പെടും. ഭൂമി നല്‍കിയവര്‍ക്ക് പകരം ഭൂമി നായിഡു സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ വിവേചനം കാണിച്ചുവെന്നാണ് കര്‍ഷകരുടെ ആരോപണം.

ഭൂമി തിരിച്ചുനല്‍കും

ഭൂമി തിരിച്ചുനല്‍കും

ടിഡിപിയുമായി അടുപ്പമുള്ളവര്‍ക്കു കണ്ണായ സ്ഥലത്ത് ഭൂമി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബലം പ്രയോഗിച്ച് മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി അധികാരത്തിലെത്തിയാല്‍ തിരിച്ചുനല്‍കുമെന്ന് ജഗന്‍ തിരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

34000 ഏക്കര്‍ കൃഷി ഭൂമി

34000 ഏക്കര്‍ കൃഷി ഭൂമി

ബലം പ്രയോഗിച്ച് ഏറ്റെടത്ത ഭൂമി തിരിച്ചുനല്‍കുമെന്ന തലസ്ഥാന വികസന അതോറിറ്റി യോഗത്തില്‍ മുന്‍സിപ്പല്‍ മന്ത്രി ബോത്സ സത്യനാരായണന്‍ പറഞ്ഞു. 34000 ഏക്കര്‍ കൃഷി ഭൂമിയാണ് മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ലാന്റ് പൂളിങ് സ്‌കീം വഴിയായിരുന്നു ഏറ്റെടുക്കല്‍. തലസ്ഥാന നവീകരണത്തിന് ശേഷം 30 ശതമാനം വികസിത ഭൂമി തിരിച്ചുനല്‍കും. അതുവരെ വാര്‍ഷിക നഷ്ടപരിഹാരവും നല്‍കുമെന്നായിരുന്നു നിബന്ധന.

നിയമവിരുദ്ധ നിര്‍മാണങ്ങള്‍ പൊളിക്കുന്നു

നിയമവിരുദ്ധ നിര്‍മാണങ്ങള്‍ പൊളിക്കുന്നു

മുന്‍ സര്‍ക്കാര്‍ നടത്തിയ നിയമവിരുദ്ധ നിര്‍മാണങ്ങള്‍ എല്ലാം പൊളിച്ചുനീക്കാന്‍ ജഗന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നായിഡു മുഖ്യമന്ത്രിയായിരുന്ന വേളയില്‍ നിര്‍മിച്ച പ്രജാ വേദിക മന്ദിരം ബുധനാഴ്ച പൊളിച്ചുനീക്കി. എട്ട് കോടി ചെലവില്‍ കൃഷ്ണ നദിക്കരയില്‍ നിര്‍മിച്ച ആഡംബര മന്ദിരമാണ് പൊളിച്ചത്.

നായിഡുവിന്റെ വീട് പൊളിച്ചേക്കും

നായിഡുവിന്റെ വീട് പൊളിച്ചേക്കും

പ്രജാ വേദിക മന്ദിരത്തിന് തൊട്ടടുത്താണ് നായിഡുവിന്റെ ആദ്യ വീട്. ഇതും നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്നാണ് ജഗന്‍ റെഡ്ഡി പറയുന്നത്. ഒരു പക്ഷേ ഈ വീടും സര്‍ക്കാര്‍ പൊളിച്ചേക്കാം. എല്ലാ നിയമവിരുദ്ധ നിര്‍മാണങ്ങളും പൊളിക്കുമെന്ന് ജഗന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ നായിഡു താമസിക്കുന്നത് ഉണ്ടവള്ളിയിലെ വീട്ടിലാണ്. ഇദ്ദേഹം അമരാവതിയില്‍ വീട് നോക്കുന്നുണ്ടെന്നാണ് ടിഡിപി വൃത്തങ്ങള്‍ പറയുന്നത്.

പ്രിയങ്ക ജില്ലാ പര്യടനത്തിന്; കോണ്‍ഗ്രസിന് 'യുവത്വം' നല്‍കാന്‍ ശ്രമം, 960 പേരെ നേരിട്ടു കണ്ടുപ്രിയങ്ക ജില്ലാ പര്യടനത്തിന്; കോണ്‍ഗ്രസിന് 'യുവത്വം' നല്‍കാന്‍ ശ്രമം, 960 പേരെ നേരിട്ടു കണ്ടു

English summary
Jagan Govt Agrees to Return Land of Amaravati Farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X