ജഗന് മോഹന്‍ റെഡ്ഡി ബിജെപി ക്യാംപിലേക്ക്?
ഹൈദരാബാദ്: കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ജഗ്മോഹന് റെഡ്ഡി ബി ജെ പിയുമായി അടുക്കുന്നതായി സൂചന. തെലങ്കാന വിഷയത്തില്‍ ബി ജെ പിയുടെ പിന്തുണ തേടി ജഗന് മോഹന്‍ റെഡ്ഡി രാജ് നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ബി ജെ പിയും ആന്ധ്രപ്രദേശ് വിഭജിക്കണം എന്ന പക്ഷക്കാരാണ് എങ്കിലും തന്റെ ഭാഗം കേട്ട ശേഷം അവര്‍ക്ക് വീണ്ടുവിചാരം ഉണ്ടായേക്കാമെന്ന പ്രതീക്ഷയിലാണ് ജഗന്.
ബി ജെ പി പ്രസിഡണ്ട് രാജ് നാഥ് സിംഗുമായി ഇത് സംബന്ധിച്ച് വിശദമായ കൂടിക്കാഴ്ച നടത്തിയതായി ജഗന് മോഹന്‍ റെഡ്ഡി പറഞ്ഞു. പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തുമെന്ന് സിംഗ് ഉറപ്പുനല്‍കിയിട്ടുണ്ട്. ആന്ധ്രപ്രദേശ് വിഭജിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷത്തിന്റെ സഹായം ജഗന് റെഡ്ഡിയും കൂട്ടരും പ്രതീക്ഷിക്കുന്നുണ്ട്.

തെലങ്കാന വിഷയത്തില്‍ കോണ്‍ഗ്രസില്‍ തന്നെ രണ്ട് അഭിപ്രായങ്ങളാണ് ഉള്ളത്. മുഖ്യമന്ത്രി കിരണ്‍ റെഡ്ഡിയടക്കം തെലങ്കാന ബില്ലിനെ എതിര്‍ക്കുന്ന പ്രബലമായ ഒരു വിശാലസഖ്യം ആന്ധ്രയില്‍ ഉയര്‍ന്നുവന്നുകൂടായ്കയില്ല. തെലങ്കാന ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എം പി എല്‍ രാജഗോപാല്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതടക്കം നാടകീയമായ രംഗങ്ങള്‍ പാര്‍ലമെന്റില്‍ അരങ്ങേറിയിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ടൈസ് നൗ അഭിപ്രായ സര്‍വ്വേ ഫലം ജഗന് മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 13 സീറ്റുകളാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് രണ്ടും ബി ജെ പിയുമായി സഖ്യമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തെലുങ്കു ദേശം പാര്‍ട്ടിക്ക് പത്തും സീറ്റുകള്‍ സര്‍വ്വേ പ്രതീക്ഷിക്കുന്നു. തെലങ്കാന ബില്ലിന് പ്രതികൂലമായാണ് ടി ഡി പിയുടെയും നിലപാട്. ഈ സാഹചര്യത്തില്‍ ജഗന് ബി ജെ പി പ്രസിഡണ്ടുമായി ചര്‍ച്ച നടത്തുന്നത് തിരഞ്ഞെടുപ്പിന് ശേഷം പുതിയ സഖ്യസാധ്യതകള്‍ തുറന്നിടപ്പെട്ടേക്കാം എന്ന സൂചനയാണ് നല്‍കുന്നത്.
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ











Click it and Unblock the Notifications