കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ മോഹന്‍ റെഡ്ഡി ബിജെപി ക്യാംപിലേക്ക്?

Google Oneindia Malayalam News

ഹൈദരാബാദ്: കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ജഗ്മോഹന്‍ റെഡ്ഡി ബി ജെ പിയുമായി അടുക്കുന്നതായി സൂചന. തെലങ്കാന വിഷയത്തില്‍ ബി ജെ പിയുടെ പിന്തുണ തേടി ജഗന്‍ മോഹന്‍ റെഡ്ഡി രാജ് നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ബി ജെ പിയും ആന്ധ്രപ്രദേശ് വിഭജിക്കണം എന്ന പക്ഷക്കാരാണ് എങ്കിലും തന്റെ ഭാഗം കേട്ട ശേഷം അവര്‍ക്ക് വീണ്ടുവിചാരം ഉണ്ടായേക്കാമെന്ന പ്രതീക്ഷയിലാണ് ജഗന്‍.

ബി ജെ പി പ്രസിഡണ്ട് രാജ് നാഥ് സിംഗുമായി ഇത് സംബന്ധിച്ച് വിശദമായ കൂടിക്കാഴ്ച നടത്തിയതായി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തുമെന്ന് സിംഗ് ഉറപ്പുനല്‍കിയിട്ടുണ്ട്. ആന്ധ്രപ്രദേശ് വിഭജിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷത്തിന്റെ സഹായം ജഗന്‍ റെഡ്ഡിയും കൂട്ടരും പ്രതീക്ഷിക്കുന്നുണ്ട്.

jagan

തെലങ്കാന വിഷയത്തില്‍ കോണ്‍ഗ്രസില്‍ തന്നെ രണ്ട് അഭിപ്രായങ്ങളാണ് ഉള്ളത്. മുഖ്യമന്ത്രി കിരണ്‍ റെഡ്ഡിയടക്കം തെലങ്കാന ബില്ലിനെ എതിര്‍ക്കുന്ന പ്രബലമായ ഒരു വിശാലസഖ്യം ആന്ധ്രയില്‍ ഉയര്‍ന്നുവന്നുകൂടായ്കയില്ല. തെലങ്കാന ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എം പി എല്‍ രാജഗോപാല്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതടക്കം നാടകീയമായ രംഗങ്ങള്‍ പാര്‍ലമെന്റില്‍ അരങ്ങേറിയിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ടൈസ് നൗ അഭിപ്രായ സര്‍വ്വേ ഫലം ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 13 സീറ്റുകളാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് രണ്ടും ബി ജെ പിയുമായി സഖ്യമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തെലുങ്കു ദേശം പാര്‍ട്ടിക്ക് പത്തും സീറ്റുകള്‍ സര്‍വ്വേ പ്രതീക്ഷിക്കുന്നു. തെലങ്കാന ബില്ലിന് പ്രതികൂലമായാണ് ടി ഡി പിയുടെയും നിലപാട്. ഈ സാഹചര്യത്തില്‍ ജഗന്‍ ബി ജെ പി പ്രസിഡണ്ടുമായി ചര്‍ച്ച നടത്തുന്നത് തിരഞ്ഞെടുപ്പിന് ശേഷം പുതിയ സഖ്യസാധ്യതകള്‍ തുറന്നിടപ്പെട്ടേക്കാം എന്ന സൂചനയാണ് നല്‍കുന്നത്.

English summary
Jaganmohan Reddy meets BJP chief, seeks support against Andhra bifurcation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X