കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്ര;ബിജെപിയുമായി ചര്‍ച്ചയ്ക്ക് ജഗന്‍ ദില്ലിയില്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഐക്യ ആന്ധ്രയ്ക്കായി രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടി വെഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗന്‍മോഹന്‍ റെഡ്ഡി ദില്ലിയില്‍. ഐക്യ ആന്ധ്രയെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതിനായി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനാണ് ജഗന്‍ മോഹന്‍ റെഡ്ഡി ദില്ലിയിലെത്തിയത്. നവംബര്‍ 16 ശനിയാഴ്ച അദ്ദേഹം നേതാക്കളുമായി ചര്‍ച്ച നടത്തും.

പ്രതിപക്ഷപാര്‍ട്ടികളുമായാണ് ചര്‍ച്ച. ആന്ധ്രയ്ക്ക് വേണ്ടി നിലയുറപ്പിച്ച് സമരത്തിനിറങ്ങിയ ജഗന്റെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നിരാകരിച്ചതോടെ ബിജെപിയിലാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രതീക്ഷ. ബിജെപി നേതാക്കളെ നവംബര്‍ 17 ഞായറാഴ്ച ജഗന്‍ സന്ദര്‍ശിയ്ക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Jagan Mohan Reddy

ഐക്യ ആന്ധ്രയ്ക്ക് വേണ്ടി ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടിയ്ക്ക് താന്‍ പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ മാസം ഹൈദരാബാദില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിയ്ക്കവേ ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

ശൈത്യകാല സമ്മേളനത്തില്‍ തെലങ്കാന ബില്‍ കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കും. മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ജനങ്ങളെ വഞ്ചിയ്ക്കുകയാണെന്നും ജഗന്‍ തന്റെ ഐക്യ ആന്ധ്ര ക്യാമ്പയിനില്‍ പറഞ്ഞിരുന്നു.

English summary
The YSR Congress president Jagan Mohan Reddy is in the national capital today to meet leaders of various political parties to muster support for a "united" Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X