കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി 250 സീറ്റില്‍ ഒതുങ്ങിയിരുന്നെങ്കില്‍, കേന്ദ്രത്തിലെ മോഹം വെളിപ്പെടുത്തി ജഗന്‍മോഹന്‍ റെഡ്ഡി!!

Google Oneindia Malayalam News

ദില്ലി: ആന്ധ്രപ്രദേശില്‍ വമ്പന്‍ ജയത്തോടെ മുഖ്യമന്ത്രിയായ ജഗന്‍ മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ദില്ലിയിലെത്തി. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ജഗന്‍ എത്തിയത്. മോദിക്ക് പുറമേ ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും അദ്ദേഹം കണ്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ബിജെപിയെ അറിയിച്ചിട്ടുണ്ട് ജഗന്‍. അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം.

1

ജഗനുമായുള്ള കൂടിക്കാഴ്ച്ച പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. മികച്ച കൂടിക്കാഴ്ച്ചയാണെന്നും, ആന്ധ്രയുടെ വികസനത്തെ കുറിച്ചാണ് സംസാരിച്ചതെന്നും, കേന്ദ്രത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്‌തെന്നും മോദി പറഞ്ഞു. ജഗന്‍ തന്റെ പ്രചാരണത്തില്‍ ഉടനീളം ഉയര്‍ത്തിയത് പ്രത്യേക പദവിയെ കുറിച്ചായിരുന്നു. ഇതിനായി കേന്ദ്രത്തില്‍ ആര് ഭരണത്തില്‍ എത്തിയാലും അവരെ പിന്തുണയ്ക്കുമെന്ന് ജഗന്‍ പറഞ്ഞിരുന്നു. ആന്ധ്രയില്‍ 22 സീറ്റുകള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത്.

അതേസമയം കേന്ദ്രത്തില്‍ ബിജെപി വമ്പന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നത് ജഗന് വലിയ തിരിച്ചടിയായിരിക്കുകയാണ്. പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്നാണ് സൂചന. ബിജെപി 250 സീറ്റില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുന്നു എന്നതിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അവര്‍ക്ക് ഞങ്ങളെ ആവശ്യമില്ലെന്നും ജഗന്‍ പറഞ്ഞു.

അതേസമയം ഈ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നും, ആന്ധ്രയുടെ അവസ്ഥ മോദിക്ക് മുന്നില്‍ അവതരിപ്പിച്ചെന്നും ജഗന്‍ വ്യക്തമാക്കി. ബിജെപിക്ക് സീറ്റ് കുറഞ്ഞിരുന്നെങ്കില്‍ ദേശീയ തലത്തില്‍ ജഗന്റെ പാര്‍ട്ടിക്ക് വലിയ സ്വാധീനമുണ്ടാവുമായിരുന്നു. ഇത് പ്രത്യേക പദവി അടക്കം നേടുന്നതിന് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ അതുണ്ടാവാത്തതാണ് ജഗനെനിരാശനാക്കുന്നത്. തനിക്ക് ചന്ദ്രബാബു നായിഡുവിനെതിരെ യാതൊരു പ്രശ്‌നവുമില്ലെന്നും ജഗന്‍ പറഞ്ഞു.

രാഹുലിന്റെ വരവ് ഹിന്ദു വോട്ടുബാങ്കിനെയും സ്വാധീനിച്ചു, ഈഴവ നായര്‍ വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പംരാഹുലിന്റെ വരവ് ഹിന്ദു വോട്ടുബാങ്കിനെയും സ്വാധീനിച്ചു, ഈഴവ നായര്‍ വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം

English summary
jagan mohan reddy meets pm modi to discuss special status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X