'അന്ന് പിന്തുണച്ചതില്‍ ഖേദം'; മനംമാറി ജഗന്‍ മോഹന്‍ റെഡ്ഡി, ബിജെപി-ടിഡിപി സഖ്യം പണികൊടുത്തു

ബിജെപി നയിക്കുന്ന എന്‍ഡിഎക്കൊപ്പമോ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിനൊപ്പമോ നില്‍ക്കാത്ത പാര്‍ട്ടിയാണ് ആന്ധ്ര പ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്. ദേശീയ പ്രധാന്യമുള്ള വിഷയങ്ങളില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ 2023ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന നിയമത്തെ പിന്തുണച്ചത് തെറ്റായി എന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ മൂന്ന് അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയായിരുന്നു ഇവരെ തിരഞ്ഞെടുത്തിരുന്നത്. 2023ലെ നിയമ പ്രകാരം ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. പകരം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി എന്ന രീതിയിലേക്ക് മാറ്റി. ഇതോടെ സര്‍ക്കാരിന് താല്‍പ്പര്യമുള്ള വ്യക്തി തിരഞ്ഞെടുപ്പ് കമ്മീഷണറാകുന്ന സാഹചര്യം വന്നു.

Jagan Mohan Reddy

തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന 2023ലെ നിയമത്തെ പിന്തുണച്ച പാര്‍ട്ടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. അതില്‍ ഇപ്പോള്‍ ഖേദിക്കുന്നു എന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറയുന്നു. ഈ സംവിധാനം മാറേണ്ടതുണ്ട്. സുതാര്യമാകേണ്ടത് ആവശ്യമാണെന്നും ജഗന്‍ റെഡ്ഡി പറയുന്നു. പരീക്ഷ നടത്തുന്ന വ്യക്തിയെ വിദ്യാര്‍ഥി തിരഞ്ഞെടുക്കുന്നതിന് സമാനമായ നടപടിയാണ് ഇപ്പോഴുള്ളതെന്നും വിശ്വാസ്യത നഷ്ടമാകുന്നതാണിത് എന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും മുഖ്യ പങ്കുണ്ടാകാന്‍ പാടില്ല എന്ന് ജഗന്‍ പറഞ്ഞു. ആന്ധ്രയിലെ ബിജെപി-ടിഡിപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച പിന്നാലെയാണ് 2023ലെ നടപടിയില്‍ ജഗന്‍ ഖേദം പ്രകടിപ്പിച്ചത്.

Jagan Mohan Reddy-1

ആന്ധ്രയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പത്രിക സമര്‍പ്പിക്കാനും പ്രചാരണം നടത്താനും ഭരണകക്ഷി അനുവദിക്കുന്നില്ലെന്ന് ജഗന്‍ പറയുന്നു. സ്ഥാനാര്‍ഥികളെ ആക്രമിച്ചു, തട്ടിക്കൊണ്ടുപോയി, പലരെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു, നാമനിര്‍ദേശ പത്രിക കീറിക്കളഞ്ഞു ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും ജഗന്‍ ആരോപിച്ചു.

ബിജെപിയും ടിഡിപിയും നടത്തുന്ന എല്ലാ അക്രമങ്ങളും പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും അറിയുന്നുണ്ട്. എന്നാല്‍ ഒരു നടപടിയും എടുക്കുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുരുപയോഗം ചെയ്യുകയാണെന്നും ജഗന്‍ ആരോപിച്ചു. വാര്‍ഡുകള്‍ വിഭജിച്ചത് എന്‍ഡിഎക്ക് അനുകൂലമായിട്ടാണ്. പ്രതിപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളും തള്ളിയെന്നും ജഗന്‍ പറഞ്ഞു. ഒക്ടോബര്‍ 28, നവംബര്‍ 3, 26, 29, ഡിസംബര്‍ 2 എന്നീ തിയ്യതികളിലാണ് ആന്ധ്രയില്‍ തദ്ദേശ തിരഞ്ഞെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma