കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് മോഡിയോട് ആരാധന

  • By Meera Balan
Google Oneindia Malayalam News

Jagan Mohan Reddy
ഹൈദരാബാദ്: ജഗന്‍ മോഹന്‍ റെഡ്ഡി ബിജെപിയിലേയ്ക്ക് ചുവട് മാറ്റം നടത്താന്‍ സാധ്യത. അഴിമതി കേസില്‍ ജാമ്യം ലഭിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര മോഡിയെ വാനോളം പുകഴ്ത്തുന്നുണ്ട്. തനിയ്ക്ക് മോഡിയോട് ആരാധനയുണ്ടെന്നും കഴിവുറ്റ ഭരണാധികാരിയാണ് മോഡിയെന്നുമാണ് ജഗന്‍ മോഹന്‍ പറയുന്നത്. എന്നാല്‍ മോഡി മതത്തെ രാഷ്ട്രീയവത്ക്കരിയ്ക്കരുതെന്നും മതേതരത്വ നിലപാട് സ്വീകരിയ്ക്കണമെന്നും ജഗന്‍ മോഹന്‍ പറയുന്നു.

തന്റെ പിതാവ് അംഗമായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ജഗന്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസിനെതിരെ തിരിയാന്‍ ജഗനെ പ്രേരിപ്പിച്ചത് ആന്ധ്ര വിഭജനം തന്നെയാണ്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ആണ് സിബിഐ ജഗന്‍മോനെ അറസ്റ്റ് ചെയ്തത്. പിതാവ് വൈഎസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ജഗന്‍റെ ഉടമസ്ഥതയിലുള്ള കന്പനികളില്‍ വന്‍തോതില്‍ നിക്ഷേപം നടന്നത്.

ഒരിയ്ക്കലും ബിജെപിയുമായി ബന്ധം ഉണ്ടാക്കില്ലെന്നാണ് അടുത്തിടെ റെഡ്ഢി കുടംബം പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടന്ന് തന്നെ മോഡിയെ പ്രകീര്‍ത്തിയ്ക്കുന്ന ജഗന്റെ നിലാപാട് ബിജെപിയുമായി ബന്ധം സ്ഥാപിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകാം എന്നാണ് വിലയിരുത്തല്‍. ജാമ്യം അനുവദിച്ചുവെങ്കിലും ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.

English summary
Politician Jagan Mohan Reddy, recently released on bail after a year in prison in Hyderabad, today praised Narendra Modi, who is running for Prime Minister, as an administrator he admires and urged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X