ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിജയവാഡയില്‍ നടക്കുന്ന ചടങ്ങളില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ ജഗന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉച്ചയക്ക് 12.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. 2014 ല്‍ ആന്ധ്രപ്രദേശില്‍ നിന്ന് തെലുങ്കാന വിഭജിച്ചതിന് ശേഷം രണ്ടാമത്തെ മുഖ്യമന്ത്രിയായാണ് നാല്‍പ്പത്തിയാറുകാരനായ ജഗന്‍ അധികാരമേല്‍ക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ചന്ദ്രബാബു നായിഡുവിനെ ജഗന്‍ മോഹന്‍ റെഡ്ഡി ഫോണില്‍ വിളിച്ച് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചെന്നാണ് പാര്‍ട്ടിയോട് അടുത്ത വ്യത്തങ്ങള്‍ പറയുന്നത്. ജൂണ്‍ ഏഴിനായിരിക്കും മന്ത്രിസഭ വിപുലീകരണം.

വിജയവാഡ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഒരേ സമയം മുപ്പതിനായിരും കാണികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഒരുക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനും ചന്ദ്രശേഖര റാവുവും ജഗന്‍ മോഹന്‍ റെഡ്ഡിയും നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി ദില്ലിയിലേക്ക് തിരിക്കും.












Click it and Unblock the Notifications