ജഗന്‍ ആന്ധ്ര മുഖ്യമന്ത്രിയാകും? 21ന് മുഖ്യമന്ത്രി ഓഫീസിലേക്ക് മാറും, 100 ശതമാനം ഉറപ്പിച്ച് പാര്‍ട്ടി
ഹൈദരാബാദ്: ആന്ധ്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്നിരുന്നു. ടിഡിപിയെ അട്ടിമറിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തുമെന്ന സൂചനകളും വന്നിരുന്നു. ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക ഈ മാസം 23നാണ്. എന്നാല്‍ അതിന് മുമ്പേ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിജയം ഉറപ്പിച്ചു. ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയാകുമെന്നും അവര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വസതി ജഗന്‍ അമരാവതിയില്‍ പ്രത്യേകം പണികഴിപ്പിച്ചിരുന്നു. മെയ് 21ന് ജഗന്‍ അങ്ങോട്ട് മാറുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

നിലവില്‍ ഹൈദരാബാദിലാണ് ജഗന്റെ താമസം. ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമാണ്. ആന്ധ്രയുടെ പുതിയ തലസ്ഥാനം അമരാവതിയാണ്. ഇവിടെയാണ് ജഗന്‍ പുതിയ മുഖ്യമന്ത്രി ഓഫീസ് ഉള്‍പ്പെടുന്ന വസതി പണികഴിപ്പിച്ചത്. ഹൈദരാബാദില്‍ നിന്ന് അമരാവതിയിലെ വീട്ടിലേക്ക് ജഗന്‍ മാറുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
അമരാവതിയിലെ താടെപള്ളിയിലുള്ള ഒരേക്കറിലാണ് ജഗന്‍ വലിയ വീടും ഓഫീസും നിര്‍മിച്ചത്. മുഖ്യമന്ത്രിയായാല്‍ ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കി മാറ്റുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇതോടെ ഹൈദരാബാദില്‍ നിന്ന് പ്രവര്‍ത്തനം പൂര്‍ണമായും ആന്ധ്രയിലേക്ക് മാറ്റുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡി.
ഇനി അമരാവതിയിലായിരിക്കും ജഗന്‍ പൂര്‍ണസമയം. ഹൈദരാബാദില്‍ നിന്ന് തട്ടകം മാറ്റുകയാണ്. പാര്‍ട്ടി ആന്ധ്രയുടെ അധികാരം കൈയ്യാളാന്‍ പോകുകയാണെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് എന്‍ രാംകുമാര്‍ റെഡ്ഡി പറഞ്ഞു.












Click it and Unblock the Notifications