കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം കുറിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി; ദളിത് വനിതയെ ആഭ്യന്തര മന്ത്രിയാക്കി

Google Oneindia Malayalam News

അമരാവതി: അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ഏവരെയും ഞെട്ടിച്ച വ്യക്തിയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. എന്നാൽ ഇപ്പോൾ അദ്ദേഹം വീണ്ടും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 2014 ല്‍ തെലങ്കാന വേര്‍പിരിഞ്ഞതിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഒരു വനിതാ ആഭ്യന്തര മന്ത്രി ഉണ്ടാവുന്നത്.

<strong>നിപ്പ ആശങ്ക ഒഴിയുന്നു... നിരീക്ഷണത്തിലായിരുന്ന 4 പേർ ആശുപത്രി വിട്ടു, 7 പേർ നിരീക്ഷണത്തിൽ!</strong>നിപ്പ ആശങ്ക ഒഴിയുന്നു... നിരീക്ഷണത്തിലായിരുന്ന 4 പേർ ആശുപത്രി വിട്ടു, 7 പേർ നിരീക്ഷണത്തിൽ!

അമരാവതിയിലെ സെക്രട്ടേറിയറ്റില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സുചരിത ഉള്‍പ്പടെ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി, കാപു സമുദായം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഉപമുഖ്യമന്ത്രിമാര്‍. എല്ലാവരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.

Jagan Mohan Reddy

താഴെക്കിടയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കാകും കാബിനറ്റില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുകയെന്ന് ജഗന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. . കാബിനറ്റിന്‍റെ സിംഹഭാഗവും കൈയ്യാളാമെന്ന് റെഡ്ഡി വിഭാഗം സ്വപ്നം കാണേണ്ടതില്ലെന്നും ജഗന്‍ മോഹന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു കാബിനറ്റില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരെ മുഖ്യമന്ത്രി നിയമിക്കുന്നത്. നേരത്തേ ചന്ദ്രബാബു നായിഡുവിന്‍റെ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിരുന്നു. പിന്നോക്ക വിഭാഗത്തിലും കാപ്പ സമുദായത്തിലും പെട്ടവരായിരുന്നു അന്ന് ഉപമുഖ്യമന്ത്രിമാരായത്.

English summary
Jagan Reddy appoints Mekathoti Sucharita as home minister of Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X