• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിളരാത്ത ആന്ധ്രക്ക് വേണ്ടി ജഗന്റെ നിരാഹാരം

  • By Soorya Chandran

ഹൈദരാബാദ്: ആന്ധ്ര പ്രദേശിനെ തെലങ്കാനയെന്നും സീമാന്ധ്രയെന്നും വിഭജിക്കുന്നതിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി അനിശ്ചിതകാല നിരാഹാരം തുടങ്ങി. ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ജഗന്‍ നിരാഹാര സമരം തുടങ്ങിയത്. മകനെ പ്രധാനാമന്ത്രിയാക്കാന്‍ കൊതിക്കുന്നവര്‍ ജനകീയ വികാരത്തെ ചൂഷണം ചെയ്യുകയാണെന്നാണ് ജഗന്‍ ആരോപിച്ചത്.

തെലങ്കാന സംസ്ഥാനത്തിന് അനുമതി കൊടുത്ത കേന്ദ്ര മന്ത്രിസഭ തിരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ജഗന്‍ പറഞ്ഞു.ഹൈദരാബാദിലെ പാര്‍ട്ടി ആസ്ഥാനമായ ലോട്ടസ് പോണ്ട് ഭവനത്തില്‍ 2013 ഒക്ടോബര്‍ 5 ന് 11.30 ഓടെയാണ് ജഗന്‍ നിരാഹാര സമരം തുടങ്ങിയത്. സംസ്ഥാന നിയമ സഭയില്‍ ഒരു പ്രമേയം പോലും പാസാക്കാതെ എങ്ങനെയാണ് കേന്ദ്രം ഏകപക്ഷീയമായി ഒരു തീരുമാനം എടുക്കുന്നതെന്നും ജഗന്‍ ചോദിച്ചു.

ആന്ധ്രയെ വിഭജിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. പക്ഷേ ജനങ്ങളെ വേദനിപ്പിച്ചുകൊണ്ടുള്ള നീക്കമാണ് ഇപ്പോള്‍ ദില്ലി രാഷ്ട്രീയം കളിക്കുന്നതെന്നും ജഗന്‍ ആരോപിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ ആയിരുന്ന ജഗന്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കടപ്പ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭ പ്രതിനിധിയാണ് ജഗന്‍മോഹന്‍ റെഡ്ഡി.

അടുത്ത തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കണം എന്ന ചിന്തയിലാണ് ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ്. ഇതിനിടെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ മികച്ച ഭരണ കര്‍ത്താവ് എന്ന് പ്രകീര്‍ത്തിക്കുകയും. ചെയ്തു. ആദ്യം മുതലേ ആന്ധ്ര വിഭജനത്തിന് അനുകൂലമായിരുന്ന ബിജെപിയോട് അവിഭക്ത ആന്ധ്രക്കുവേണ്ടിയുള്ള സമരത്തില്‍ അണിചേരണമെന്ന് പോലും ജഗന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

ഇത് രണ്ടാം തവണയാണ് തെലങ്കാന വിഷയത്തില്‍ ജഗന്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്നത്. ജയിലില്‍ വിചാരണ തടുകാരനായ സമയത്ത് നടത്തിയ നിരാഹരം അഞ്ച് ദിവസം മാത്രമേ നീണ്ടുള്ളു. അപ്പോഴേക്കും ഡോക്ടര്‍മാര്‍ ഇടപെട്ട് സമരം അവസാനിപ്പിച്ചു.

2013 ഒക്ടോബര്‍ 7 ന് ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും അനിശ്ചിത കാല നിരാഹാരം നടത്തുന്നുണ്ട്. നായിഡുവിന്റെ സമര വേദി ദില്ലിയായിരിക്കും.

English summary
YSR Congress Party chief YS Jaganmohan Reddy on Saturday launched an indefinite hunger strike against bifurcation of Andhra Pradesh, holding Congress President Sonia Gandhi responsible for the "crisis" in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X