കെസിആറിന് കൈയ്യടി.... തെലങ്കാന ഏറ്റുമുട്ടല്‍ കൊലയെ പിന്തുണച്ച് ജഗന് മോഹന്‍ റെഡ്ഡി!!
തെലങ്കാന: വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തെ പിന്തുണച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ജഗന്റെ പ്രതികരണം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് കൈയ്യടി അര്‍ഹിക്കുന്നതെന്ന് ജഗന് പറഞ്ഞു. പോലീസ് ചെയ്ത കാര്യങ്ങളില്‍ യാതൊരു തെറ്റുമില്ലെന്നും ജഗന് അഭിനന്ദന സന്ദേശത്തില്‍ പറയുന്നു.

ഡോക്ടറുടെ കൊലപാതകം സമൂഹത്തിന് നാണക്കേടായി മാറിയിരുന്നു. നാല് പേര് ചേര്‍ന്ന് അവരുടെ സ്കൂട്ടര്‍ പഞ്ചറാക്കി. എങ്ങനെയാണ് പോലീസും രാഷ്ട്രീയ നേതാക്കളും ഈ ഭീകര സംഭവത്തോട് പ്രതികരിക്കുക. നമ്മള് സ്വയം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജഗന് പറഞ്ഞു. അവരെ ഷൂട്ടൗട്ടില്‍ കൊലപ്പെടുത്തിയതില്‍ തെറ്റില്ല. അതാണ് ചെയ്യേണ്ടതെന്നും ജഗന് പറഞ്ഞു. കഴിഞ്ഞ ദിവസം തെലങ്കാന മന്ത്രിയും ഇത്തരം പരാമര്‍ശത്തിലൂടെ വിവാദത്തില്‍ ചാടിയിരുന്നു.
തനിക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. ഒരു സഹോദരിയും ഭാര്യയുമുണ്ട്. രണ്ട് പെണ്‍കുട്ടികളുടെ പിതാവെന്ന നിലയില്‍ എന്നെ ഒരുപാട് വേദനിപ്പിച്ച കാര്യമായിരുന്നു ഡോക്ടറുടെ കൊലപാതകം. ഒരു പിതാവെന്ന നിലയില്‍ അത്തരം സംഭവങ്ങളോട് ഞാന്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്. ഒരു പിതാവിന് ആശ്വാസം ലഭിക്കാന്‍ എന്ത് ശിക്ഷയാണ് അവര്‍ക്ക് നല്‍കേണ്ടത്. അതാണ് തെലങ്കാന കേസിലെ പ്രതികള്‍ക്ക് ലഭിച്ചതെന്നും ജഗന് പറഞ്ഞു.
സിനിമയില്‍ ഒരു നായകന് ഒരാളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയാല്‍ നമ്മള് എല്ലാം കൈയ്യടിക്കും. ഒടുവില്‍ പറയും സിനിമ നന്നായിട്ടുണ്ടെന്ന്. ഒരു ധീരനായ വ്യക്തി അത് യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്താല്‍, ദില്ലിയില്‍ നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനെന്ന പേരില്‍ ഒരാള്‍ എത്തുമെന്നും ജഗന് പറഞ്ഞു. അവര്‍ പറയും ഇത് തെറ്റാണെന്ന്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്നും അവര്‍ പറയുമെന്നും ജഗന് പറഞ്ഞു. അതേസമയം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ നേരിടാന്‍ പുതിയ നിയമ പരിഷ്കാരത്തിന് ആന്ധ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications